പിഞ്ചു കുഞ്ഞിന്റെ മൃതദേഹം വീടിനു സമീപം കണ്ടെത്തി;മാതാവ് അറസ്റ്റിൽ.

0
580
പി.പി. ചെറിയാന്‍.

ന്യൂജഴ്സി∙ കഴിഞ്ഞ ദിവസം കാണാതായ 23 മാസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹം വീടിനു പുറത്തുള്ള യാർഡിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ മാതാവ് നക്കിറ ഗ്രൈനറിനെ (24) അറസ്റ്റ് ചെയ്തതായി ബ്രിഡജറ്റൺ പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ടു കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയതായി മാതാവ് പൊലീസിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു നക്കിറയുടെ വീടിനു പുറത്തുള്ള യാർഡിൽ നിന്നു പൊലീസ് മൃതദേഹം കണ്ടെടുത്തത്.

കുട്ടിയെ അപകടപ്പെടുത്തൽ, ശരീരം മറവു ചെയ്യൽ, തെളിവുകൾ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിനു പൊലീസ് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചതിെന തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയിലുന്നതായി കംബർലാന്റ് കൗണ്ടി പ്രോസിക്യൂട്ടേഴ്സ് ഓഫിസ് അറിയിച്ചു.

അറസ്റ്റ് ചെയ്ത പ്രതിയെ കംബർലാന്റ് കൗണ്ടി ജയിലിലേക്കയച്ചു. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസിൽ ഇതുവരെ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Share This:

Comments

comments