മുന്‍ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍; ഭര്‍ത്താവിനും കാമുകിക്കുമെതിരെ കുറ്റം ചുമത്തി.

0
256

ജോയിച്ചൻ പുതുക്കുളം.

വാഷിങ്ടന്‍: മുന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയതിനു യുഎസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജനും കാമുകിക്കുമെതിരെ കുറ്റം ചുമത്തി.

2018 ഓഗസ്റ്റിലാണ് നര്‍സന്‍ ലിംഗാലയും (55) ഇന്ത്യന്‍ വംശജയായ കാമുകി സന്ധ്യ റെഡ്ഡിയും (52) അറസ്റ്റിലായത്. ബുധനാഴ്ച കോടതിയില്‍ ഹാജരായ ഇരുവരെയും ജാമ്യം നല്‍കാതെ അറസ്റ്റ് ചെയ്തു.

ഒരു കേസില്‍ പ്രതിയായി താത്കാലിക തടവറയില്‍ കഴിയുന്നതിനിടെ ലിംഗാല, വാടകക്കൊലയാളിയെ കിട്ടുമോയെന്ന് സഹതടവുകാരനോട് തിരക്കിയിരുന്നു. തന്റെ മുന്‍ഭാര്യയെ കൊലപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും പറഞ്ഞു. ഇയാള്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ഒരു പൊലീസുകാരന്‍ വാടകക്കൊലയാളിയായി നടിച്ചാണ് പ്രതിയെ കുടുക്കിയത്.

രഹസ്യ കൂടിക്കാഴ്ചയില്‍ ലിംഗാലയും സന്ധ്യയും മുന്‍ ഭാര്യയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ പൊലീസുകാരനു കൈമാറി. തുകയും പറഞ്ഞുറപ്പിച്ചു.

പൊലീസ് തയ്യാറാക്കി നിര്‍ത്തിയ കാറിനുള്ളില്‍ വച്ചായിരുന്നു ഇടപാട്. മുഴുവന്‍ സംഭാഷണവും വിഡിയോയില്‍ റിക്കോര്‍ഡ് ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്തു. 1995 ല്‍ വിവാഹിതനായ ലിംഗാലയ്ക്ക് ഈ ബന്ധത്തില്‍ 2 കുട്ടികളുണ്ട്. 2011 ല്‍ ഭാര്യയുമായി പിരിഞ്ഞെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ ഇതുവരെയും തീര്‍പ്പായിട്ടില്ല. തുടര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

Share This:

Comments

comments