ന്യൂയോര്‍ക്കിലെ ഏഴ് കാത്തലിക് സ്കൂളുകള്‍ അടച്ചുപൂട്ടുന്നു.

0
339

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ അഞ്ചു സ്ക്കൂളുകള്‍ ഉള്‍പ്പെടെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ 7 കാത്തലിക്ക് സ്ക്കൂളുകള്‍ ഈ വര്‍ഷം ജൂണില്‍ അടച്ചു പൂട്ടുമെന്ന് ആര്‍ച്ച് ഡയോസിസ് പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു.മന്‍ഹാട്ടന്‍ എലിമെന്ററി സ്ക്കൂള്‍, സ്റ്റാറ്റന്‍ ഐലന്റ്, ബ്രോണ്‍സ്, വാഷിംഗ്ടണ്‍ ഐറ്റ്‌സ് റ്റോറ്റന്‍ വില്ലി തുടങ്ങിയ സ്ക്കുകളാണ് അടച്ചുപൂട്ടുന്നത്.

സ്ക്കൂളുകള്‍ അടക്കുന്നതിനുള്ള തീരുമാനം വേദനാജനകമാണെന്ന് ആര്‍ച്ച് ബിപ്പ് തിമോത്തി കര്‍ദ്ദിനാള്‍ ഡോലന്‍ അറിയിച്ചു.സാമ്പത്തികബുദ്ധിമുട്ടും, കുട്ടികളുടെ ലഭ്യത കുറവുമാണ് മറ്റൊരു കാരണം. അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് സ്ക്കൂള്‍ അടച്ചുപൂട്ടുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഏഴ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നുണ്ടെങ്കിലും മറ്റുള്ള വിദ്യാലയങ്ങള്‍ നിലനിര്‍ത്തുന്നതിന് ശ്രമിക്കുമെന്നും അധികൃതര്‍ അറിയിച്ചു.കാത്തലിക് എഡുക്കേഷന്‍ ന്യൂയോര്‍ക്കില്‍ തുടര്‍ന്നും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആര്‍ച്ച് ഡയോസിസ് ബിഷപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

Share This:

Comments

comments