കെ.സി.എസ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം സെനറ്റര്‍ റാം വിള്ളിവലം നിര്‍വഹിക്കും.

0
160

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2019- 20 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം 2019 ഫെബ്രുവരി ഒമ്പതാം തീയതി ശനിയാഴ്ച ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടക്കും. ഇല്ലിനോയ് സംസ്ഥാനത്തെ എട്ടാം ഡിസ്ട്രിക്ടില്‍ നിന്നുള്ള സെനറ്റര്‍ റാം വിള്ളിവലം ഇതോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യും. കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അധ്യക്ഷത വഹിക്കുന്ന ഈ യോഗത്തില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളുമായ മോണ്‍ ഫാ. തോമസ് മുളവനാല്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.സി.എസ് മുന്‍ പ്രസിഡന്റ് ബിനു പൂത്തുറയില്‍, കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, ക്‌നാനായ വനിതാഫോറം ദേശീയ പ്രസിഡന്റ് ബീന ഇണ്ടിക്കുഴി തുടങ്ങിയവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിക്കും.

ക്‌നാനായ സമുദായത്തിലും കോട്ടയം രൂപതയിലും മുഖമുദ്ര പതിപ്പിച്ച ദിവംഗതരായ ബിഷപ്പുമാരുടെ അനുസ്മരണവും ഇതോടൊപ്പം ഉണ്ടായിരിക്കും. വൈകുന്നേരം 6.30-ന് നടക്കുന്ന അനുസ്മരണ പ്രാര്‍ത്ഥനയ്ക്കും മന്ത്രയ്ക്കും ഫാ. തോമസ് മുളവനാല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് 7 മണിക്ക് ഉദ്ഘാടന യോഗം ആരംഭിക്കും. പൊതുയോഗത്തിനുശേഷം കെ.സി.എസിന്റെ പോഷക സംഘടനകളായ കിഡ്‌സ് ക്ലബ്, കെ.സി.ജെ.എല്‍, കെ.സി.വൈ.എല്‍, വിമന്‍സ് ഫോറം, സീനിയര്‍ സിറ്റിസണ്‍ ഫോറം, ഗോള്‍ഡീസ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയില്‍ കലാപരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യും.

“കണക്ട് വിത്ത് കെ.സി.എസ്’ എന്ന ലക്ഷ്യത്തോടെ അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ഷിജു ചെറിയത്തില്‍, വൈസ് പ്രസിഡന്റ് ജയിംസ് ചെറിയത്തില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോ. സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജെറിന്‍ പൂതക്കരി എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് നേതൃത്വം നല്‍കും. ചിക്കാഗോയിലെ ക്‌നാനായ മക്കളുടെ ഈ കൂട്ടായ്മയിലേക്ക് ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു. കെ.സി.എസ് ചിക്കാഗോ സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.

Share This:

Comments

comments