മുന്‍ യു.എസ് കോണ്‍ഗ്രസ് അംഗം ജോണ്‍ ഡിങ്കല്‍ അന്തരിച്ചു.

0
156
പി.പി. ചെറിയാന്‍.

മിഷിഗന്‍: യു.എസ്. കോണ്‍ഗ്രസ്സില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം(59) അംഗമായിരുന്ന മിഷിഗണില്‍ നിന്നുള്ള മുന്‍ ഡോമോക്രാറ്റിക് ജോണ്‍ ഡിങ്കല്‍ നിര്യാതനായി. 92 വയസ്സായിരുന്നു.ഡിയര്‍ ബോണിലുള്ള വസതിയില്‍ ഫെബ്രുവരി 7 വ്യാഴാഴ്ചയായിരുന്നു അന്ത്യം.യു.എസ്. കോണ്‍ഗ്രസ്സിലെ ഗര്‍ജിക്കുന്ന സിംഹവും, സ്‌നേഹനിധിയായ പിതാവും, കരുതുന്ന ഭര്‍ത്താവും, വാത്സല്യനിധിയായ ഒരു മുത്തച്ഛനുമായിരുന്നു അന്തരിച്ച ഡിങ്കല്‍.

1955 ഡിസംബര്‍ മുതല്‍ 2015 ജനുവരി വരെ യു.എസ്. കോണ്‍ഗ്രസ്സ് അംഗമായിരുന്ന ഡിങ്കന്‍ ഹൗസ് എനര്‍ജി ആന്റ് കോമേഴ്‌സ് കമ്മിറ്റി ചെയര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 29 തവണയാണ് ഡിങ്കന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും.

2014 ല്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന ഡിങ്കന്‍ ഭാര്യ ഡെബി ഡിങ്കലിനു വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുത്തു.പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഫ്രീഡം മെഡല്‍ 2014 ല്‍ ഡിങ്കലിന് ലഭിച്ചിരുന്നു.പഴയ തലമുറയിലെ കരുത്തനായ നേതാവിന്റെ മരണം ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ നഷ്ടമാണ്.02

Share This:

Comments

comments