ഹൂസ്റ്റണ്‍ ശ്രീനാരായണ മിഷന്‍ കുടുംബയോഗം നടത്തി.

0
142

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീ നാരായണാ മിഷന്റെ കുടുംബയോഗം കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തു മണി മുതല്‍ സ്റ്റാഫോര്‍ഡിലുള്ള നായര്‍ പ്ലാസായില്‍ വച്ച് നടത്തുകയുണ്ടായി. പ്രസിഡന്റ് മുരളി കേശവന്‍, സെക്രട്ടറി പ്രകാശന്‍, ട്രഷറാര്‍ അനുലാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി
കടുംബയോഗത്തിന് തുടക്കം കുറിച്ചു.

തുടര്‍ന്ന് ഗുരുദേവ കൃതികളെക്കുറിച്ച് വിശദീകരിക്കുകയും അതിന്റെ മാഹാത്മ്യം സമൂഹത്തിനും വരും തലമുറക്കും പകര്‍ന്നു നല്‍കുന്നതിനും , ഹുസ്റ്റണ്‍ ശാഖയുടെ സ്വപ്നമായിരുന്ന സ്വന്തമായ ആസ്ഥാന മന്ദിരം എത്രയും വേഗം കണ്ടെത്തുക എന്നീ കര്‍മ്മ പരിപാടികള്‍ എത്രയും വേഗം സാക്ഷാത്കരിക്കുവാന്‍ നല്ലവരായ എല്ലാ സഹോദരീ സഹോദരന്‍മാരുടേയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ഈ പൂര്‍ത്തീകരണത്തിനുണ്ടാവേണം എന്നും പ്രസിഡന്റ് മുരളി കേശവനും സെക്രട്ടറി പ്രകാശും സ്‌നേഹാദരങ്ങളോടെ അഭ്യര്‍ഥിച്ചു. തുടര്‍ന്നു തനിനാടന്‍ സദ്യയോടുകൂടി കുടുംബസന്ഗമം ധന്യമായി.

Share This:

Comments

comments