ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി.

0
162

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍: സഹായം അര്‍ഹിക്കുന്നവരെ സഹായിക്കാന്‍ അവസരം കിട്ടുമ്പോള്‍ സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കാന്‍ മടിക്കരുത് എന്ന ലക്ഷ്യവുമയി “ഫ്രണ്ട്‌സ് ഓഫ് തിരുവല്ല” ഏഴാം വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

2018 ല്‍ കേരളത്തിലെ കാഴ്ചയില്ലാത്ത 400 പേര്‍ക്ക് വൈറ്റ് കെയ്‌നുകള്‍(വോക്കിങ് സ്റ്റിക്‌സ്) നല്‍കുവാനും, പ്രളയ ബാധിതരായ 200 നിര്‍ധന കുടുംബങ്ങള്‍ക്കുഗ്യാസ് കുക്കിങ് റേഞ്ചുകള്‍ നല്‍കുവാനും സാധിച്ച ഫ്രണ്ട് ഓഫ് തിരുവല്ലയുടെ വാര്‍ഷിക സമ്മേളനം സ്റ്റാഫ്‌ഫോര്‍ഡിലുള്ള ദേശി റെസ്‌റ്റോറന്റില്‍ പ്രസിഡന്റ് ഈശോ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ വിലപ്പെട്ട സേവനങ്ങള്‍ ചെയുവാന്‍ ചെറിയ സാമൂഹ്യ സംഘടനകള്‍ക്ക് സാധിക്കും എന്നതിന്റെ തെളിവാണ് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല.

Share This:

Comments

comments