സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ വന്‍ കുതിച്ചുകയറ്റം, 5 മില്യന്‍ ഫുഡ് സ്റ്റമ്പുകാരെ സ്വയം പര്യാപ്തമാക്കാന്‍ കഴിഞ്ഞു: ട്രംപ്.

0
154
പി.പി. ചെറിയാന്‍.

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ സാമ്പത്തിക, തൊഴില്‍ മേഖലകളിലുണ്ടായ വന്‍ കുതിച്ചുകയറ്റം ഫുഡ് സ്റ്റാമ്പു വാങ്ങിയിരുന്ന 5 മില്യണ്‍ ആളുകള സ്വയം പര്യാപ്തതയിലേക്ക നയിക്കുവാന്‍ കഴിഞ്ഞതായി പ്രസിഡന്റ് ട്രമ്പ് അവകാശപ്പെട്ടു.

ഫെ്ബ്രുവരി 6 ചൊവ്വാഴ്ച നടത്തിയ സ്റ്റേറ്റ് യൂണിയന്‍ അഡ്രസ്സില്‍ ട്രമ്പ് പ്രധാനമായും ഊന്നല്‍ നല്‍കിയത് സമീപകാലത്തു കൈവരിച്ച സാമ്പത്തിക വളര്‍ച്ചയും, തൊഴില്‍ ലഭ്യതയും അമേരിക്കയ മറ്റു ലോക രാഷ്ട്രങ്ങളുടെ മുന്‍ പന്തിയിലെത്തിക്കുവാന്‍ കഴിഞ്ഞു എന്നതാണ്.അമേരിക്കയില്‍ നിന്നും കുടിയൊഴിഞ്ഞുപോയ പലവ്യവസായങ്ങളും, വന്‍കിട കമ്പനികളും തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് ഇവിടെയുള്ളവര്‍ക്കു കൂടുതല്‍ തൊഴില്‍ ലഭിക്കുവാന്‍ കാരണമെന്നും ട്രമ്പ് പറഞ്ഞു.

അഞ്ചു മില്യണ്‍ ഫുഡ് സ്റ്റാമ്പ് ഒഴിവാക്കിയതില്‍ ഖജനാവില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മില്യണ്‍ കണക്കിനു ഡോളര്‍ സേവ് ചെയ്യുവാന്‍ കഴിഞ്ഞതായും ട്രമ്പ് പറഞ്ഞു.തിരഞ്ഞെടുപ്പു വാഗ്ദാനമായ അതിര്‍ത്തി മതിലിന്റെ പണി എല്ലാ തടസ്സങ്ങളെയും അതിജീവിച്ചു പൂര്‍ത്തീകരിക്കുകതന്നെ ചെയ്യുമെന്ന് ട്രമ്പ് അസന്നിഗ്ദധമായി പ്രഖ്യാപിച്ചു.

അനധികൃത കുടിയേറ്റക്കാരേയും, കള്ളകടത്തുക്കാരേയോ കുറ്റവാളികളേയും ഒരു വിധത്തിലും അമേരിക്കയുടെ മണ്ണില്‍ കാലുകുത്തുവാന്‍ അനുവദിക്കുകയില്ലെന്നും, എന്നാല്‍ നേരായ മാര്‍ഗ്ഗത്തില്‍ അമേരിക്കയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രമ്പ് ഉറപ്പു നല്‍കി. പ്രധാനപ്പെട്ട ഡമോക്രാറ്റിക് പാര്‍ട്ടിയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും അമേരിക്കയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ട്രമ്പു ആഹ്വാനം ചെയ്തു. 82 മിനിട്ടോളം ദീര്‍ഘിച്ച ആവേശകരമായ പ്രസംഗം കരഘോത്തോടെ അംഗങ്ങള്‍ സ്വാഗതം ചെയ്തു.

0708

U.S. President Donald Trump delivers his State of the Union address to a joint session of Congress on Capitol Hill in Washington, U.S., February 5, 2019. REUTERS/Jim Young
U.S. President Donald Trump delivers his State of the Union address to a joint session of Congress on Capitol Hill in Washington, U.S., February 5, 2019. REUTERS/Jim Young

Share This:

Comments

comments