ഡാലസ് കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 16ന്.

0
107
പി.പി. ചെറിയാന്‍.

ഡാളസ് : കേരള അസ്സോസിയേന്‍ ഓഫ് ഡാളസ് വാര്‍ഷീക പൊതു യോഗം ഫെബ്രുവരി 16 ശനിയാഴ്ച ഉച്ച തിരിഞ്ഞു 3.30 ന് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചു നടക്കുന്നതാണെന്നും സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അറിയിച്ചു.

2018 ലെ വാര്‍ഷീക റിപ്പോര്‍ട്ടും, കണക്കും, 2019 ബഡ്ജറ്റും, കലണ്ടറും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലേക്കു ഒഴിവു വന്ന രണ്ടു സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും, അദ്ധ്യക്ഷന്‍ അനുവദിക്കുന്ന വിഷയങ്ങളും പൊതുയോഗത്തില്‍ ഉണ്ടായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

കേരള അസ്സോസിയേഷന്‍ അംഗങ്ങള്‍ കൃത്യസമയത്ത് പൊതു യോഗത്തില്‍ വന്ന് സംബന്ധിക്കണമെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.02

Share This:

Comments

comments