ഫ്രറ്റേണിറ്റി പെരിന്തൽമണ്ണ മണ്ഡലത്തിന് പുതിയ ഭാരവാഹികൾ.

0
148
dir="auto">മർസൂഖ് കെ. ടി.
പെരിന്തൽമണ്ണ : ഫ്രറ്റേണിറ്റി മൂവ്മെന്റ് പെരിന്തല്‍മണ്ണ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ സംസ്ഥാന സമിതി അംഗം പി ഡി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതിയംഗം ബാസിത് താനൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗങ്ങളായ സി പി ഷെരീഫ്, അജ്മൽ, എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മർസൂഖ് കെ ടി സ്വാഗതവും ഷമീമ സക്കീര്‍ നന്ദിയും പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അഷ്റഫലി കട്ടുപ്പാറ, മണ്ഡലം പ്രസിഡണ്ട് ഷുക്കൂര്‍ മാസ്റ്റര്‍ എന്നിവര്‍ ഭാരവാഹികൾക്ക് ഹാരാര്‍പ്പണം നടത്തി.
ഭാരവാഹികള്‍
കൺവീനർ തസ്‌നീം കെ പി, അസിസ്റ്റന്റ് കൺവീനർമാരായി മർസൂഖ് കെ ടി, നിഷാത്ത് നൗഷാദ് എന്നിവരെതിരഞെടുത്തു.
 ജില്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി ശബ്ന, ബിജിൻ, മർസൂഖ് കെ ടി , തസ്‌നീം കെ പി, നിഷാത്ത് നൗഷാദ്, സ്വാലിഹ് കുന്നക്കാവ്, സഹ്‌ല എന്നിവരെയും തിരഞ്ഞെടുത്തു. ഷിബിന്‍ഷാ, ഹിസാന, നഈം, മുഅ്മിൻ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share This:

Comments

comments