ജോസ് വല്ലരിയാൻ.
നിനക്കായി പണ്ടുഞാൻ കണ്ട സ്വപ്നങ്ങൾ
ഇന്നുമെന്റെ മനസ്സിൽ പവിഴമുത്തുകളായുണ്ട്
മനസിന്റെ ഉള്ളിലെ ആ ഒരിറ്റു സ്നേഹം
എന്റെ നിദ്രകളിലെ ഞാൻ കൊതിക്കുന്ന
സ്വപ്നങ്ങളായി കാത്തുസൂക്ഷിക്കും ഞാനെന്നും ..
വർണ്ണ ചിറകുകൾ വിരിച്ചു പാറി പറക്കുന്ന
പൂമ്പാറ്റയെപോലെ എന്നും നീ പാറി പറക്കുന്നു
ഇന്നും എന്റെ സുന്ദര സ്വപ്നങ്ങളിൽ
ഒരിക്കൽ ഞാൻ കൊതിച്ചിരുന്നു നിനക്കൊപ്പം
ഒരു വർണ്ണ ചിത്രശലഭത്തെ പോലെ
ഈ ലോകം മുഴുവൻ പാറിപ്പറക്കാൻ …
ഒരിക്കലും വറ്റാത്ത നിന്റെ സ്നേഹത്തിന്റെ
നീരുറവയിലൂടെ നടന്നു നീങ്ങുന്നു
ഞാനിന്നു ഓരോ നിമിഷവും
നിന്റെ ഓർമകളാണിന്നു എന്റെ ജീവിതത്തിനിന്നു
പുതു ജീവൻ നൽകുന്നത് ..
നിറ മിഴിയോടെ കുതിര്‍ന്നു നില്ക്കുന്ന
നിലാപക്ഷിയുടെ അടുത്തേക്ക് തിരിച്ചു
പോകുമ്പോഴും എനിക്ക് കൂട്ടിനായി
നിന്റെ സ്നേഹത്തിന്റെ ഓർമകൾ മാത്രം …