ഗോതമ്പറോഡ് പ്രീമിയര്‍ ലീഗ് (GPL)‍:ബുള്‍ഗ്യാങ്ങ് എഫ്.സി ജീറോഡ് ചാമ്പ്യന്‍മാര്‍.

0
184

സാലിം ജീറോഡ്‌.

കൊടിയത്തൂര്‍:ഗോതമ്പറോഡ് യുവജന കൂട്ടായ്മ സംഘടിപ്പിച്ച ഒന്നാമത് ജി.പി.എല്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ ബുള്‍ഗാംഗ് എഫ്.സി ജീറോഡ് ടീം ചാമ്പ്യന്‍മാരായി. പതിനാല് ടീമുകള്‍ മാറ്റുരച്ച ലീഗ് ഫുട്‌ബോളില്‍ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് വഴങ്ങിയാണ് ഫൈറ്റേഴ്‌സ് ടീം റണ്ണേഴ്‌സ് കപ്പ് ജേതാക്കളായത്. പത്തനാപുരം ടര്‍ഫ് മൈതാനിയില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. അരീക്കോട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കളിക്കാരെ പരിചയപ്പെട്ടു. വാര്‍ഡ് മെമ്പര്‍ കബീര്‍ കണിയാത്ത്, മുനീര്‍ ഗോതമ്പറോഡ്, മുഹമ്മദ് പുതിയോട്ടില്‍ സംസാരിച്ചു. ഷമീര്‍ കെ, ഷമീം, ഒകെ. നിസാം, സഫ്‌വാന്‍, ഫഹദ് റഹ്്മാന്‍, ശഫീര്‍, മുഫി, നസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.091011

 

Share This:

Comments

comments