ഹൂസ്റ്റണില്‍ മകരവിളക്ക്.

0
146

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 2019 ജനുവരി 14-നു തിങ്കളാഴ്ച ശ്രീഅയ്യപ്പസന്നിധിയില്‍ ഭക്തിനിര്‍ഭരമായ ഗാനസുധയും തുടര്‍ന്ന് മകരവിളക്കും ലക്ഷാര്‍ച്ചനയും നടക്കുന്നതാണ് . പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ ഹൂസ്റ്റണില്‍ ശാന്തിയുടേയും, സമാധാനത്തിന്റേയും, സാഹോദര്യത്തിന്റെയും, ഹൈന്ദവ സംസ്കാരത്തിന്റെയും നൂറുകണക്കിന് പൊന്‍ തിരികള്‍ തെളിയിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ശ്രീ.ശശിധരന്‍ നായര്‍ അറിയിച്ചു.

ഈ മഹോത്സവത്തിന്  തിരിതെളിയിക്കുവാനും ലക്ഷാര്ച്ചനക്കും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ എത്രയും വേഗം ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. തുടര്‍ന്ന് പടിപൂജയും അന്നദാനവും ഉണ്ടായിരിന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക: ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രം 713 729 8994, ശശിധരന്‍ നായര്‍ 832 860 0371, സുരേഷ് പിള്ള 713 569 7920, രമാശങ്കര്‍ 404 680 9787, ഇമെയില്‍ temple@guruvayur.us.

Share This:

Comments

comments