എച്ച്1ബി വീസ: അനുകൂല തീരുമാനമുണ്ടാകുമെന്നു ട്രംപ്.

0
248

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ ഡിസി: എച്ച്1ബി വീസക്കാര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. കഴിവു കൂടിയവര്‍ യുഎസില്‍ ജോലിചെയ്യുന്നതു പ്രോത്സാഹിപ്പിക്കാനാണു താത്പര്യമെന്ന് അദ്ദേഹം അറി യിച്ചു. ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നടപടിയാണിത്.

ഐടി അടക്കം കൂടുതല്‍ വൈദഗ്ധ്യം വേണ്ട മേഖലയിലാണ് എച്ച്1ബി വീസ അനുവദിക്കുന്നത്. അമേരിക്കയിലെ തൊഴിലുകള്‍ അമേരിക്കക്കാര്‍ക്കു തന്നെ നല്കണമെന്ന ട്രംപിന്‍റെ നയത്തിന്‍റെ ഭാഗമായി വീസ അനുവദിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share This:

Comments

comments