കൂട്ടപ്പുലാന്‍ അബ്ദുല്‍ ഹമീദ് ഹാജിക്ക് ടാലന്റ് സ്‌ക്കൂളിന്റെ ആദരം.

0
140
>അഫ്സല്‍ കിലായില്‍.
ദോഹ : വ്യവസായിക, സാമൂഹിക, ജീവകാരുണ്യ, ജനസേവന രംഗങ്ങളില്‍ ശ്രദ്ദേയനായ കൂട്ടപ്പുലാന്‍ അബ്ദുല്‍ ഹമീദ് ഹാജിയെ ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ ആദരിച്ചു. വടക്കാങ്ങരയില്‍ നടന്ന സ്‌ക്കൂള്‍ വാര്‍ഷികാഘോഷത്തില്‍ വെച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ അദ്ദേഹത്തിന് പൊന്നാടയണിയിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദലി, മദര്‍ പി.ടി.എ പ്രസിഡന്റ് അസ്‌ലമിയ, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ യു.പി മുഹമ്മദ് ഹാജി, കെ. അബൂബക്കര്‍ മൗലവി, കേരളഭൂഷണം ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍, മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, സ്‌ക്കൂള്‍ മാനേജര്‍ യാസര്‍ കരുവാട്ടില്‍, സ്‌ക്കൂള്‍ എജ്യൂക്കേഷണല്‍ കൗണ്‍സിലര്‍ എസ്.എം അബ്ദുല്ല, അക്കാദമിക് കോര്‍ഡിനേറ്റര്‍ ഫര്‍സാന  തുടങ്ങിയവര്‍ സംബന്ധിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ജനസേവന രംഗത്തും ഹമീദ് ഹാജിയുടെ സേവനങ്ങള്‍ ശ്ലാഘനീയമാണെന്ന് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ആഗോളാടിസ്ഥാനത്തില്‍ തന്നെ വളരെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ടാലന്റ് പബ്ലിക് സ്‌ക്കൂളിന്റെ നേട്ടങ്ങളെ പ്രശംസിച്ച ഹമീദ് ഹാജി സ്ഥാപനത്തിന്റെ ഉത്തോരത്തരമുള്ള വളര്‍ച്ചയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും പുരോഗതിയിലേക്കുള്ള കുതിച്ച് ചാട്ടത്തിന് തന്നാലാവുന്ന എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. സൗദി അറേബ്യയിലെ കെ.പി വെഞ്ച്വേഴ്‌സ,് റാസ് അല്‍ ഖൈമയിലെ അല്‍ മാസ സ്വീറ്റ് വാട്ടര്‍ കമ്പനി, മങ്കടയിലെ കെ.പി മാള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ അമരക്കാനായ ഹമീദ് ഹാജി മങ്കടയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ സഹയാത്രികനാണ്. സ്‌ക്കൂള്‍ വാര്‍ഷികത്തിന് സാങ്കേതിക പരിശീലനം നല്‍കിയ ബക്കര്‍ ഷായെ ചടങ്ങില്‍ ഹമീദ് ഹാജി മെമന്റോ നല്‍കി ആദരിച്ചു.

Share This:

Comments

comments