2020ല്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കും: തുള്‍സി ഗബാര്‍ഡ്.

0
282

ജോയിച്ചന്‍ പുതുക്കുളം.

വാഷിങ്ടണ്‍: 2020ലെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹവായിയില്‍നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി തുള്‍സി ഗബാര്‍ഡ് മത്സരിക്കും. ഔദ്യോഗിക തീരുമാനം അടുത്തയാഴ്ച ഉണ്ടാകുമെന്ന് തുള്‍സി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം യാഥാര്‍ഥ്യമായാല്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയാകും തുള്‍സി. ഡോണള്‍ഡ് ട്രംപാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി.

യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദുമതവിശ്വാസിയാണ് 37കാരിയായ തുള്‍സി. യുദ്ധവും സമാധാനവുമാണ് തന്‍െറ പ്രചാരണവിഷയമെന്നും തുള്‍സി പറഞ്ഞു. യു.എസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ഉള്‍പ്പെടെ 12ഓളം പേര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

യു.എസ് മുന്‍ പ്രസിഡന്‍റ് ജോ ബൈഡനും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് സെനറ്റര്‍ എലിസബത്ത് വാറനും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുള്ളതിനാല്‍ സ്ഥാനാര്‍ഥിത്വ മത്സരം കടുക്കുമെന്നാണ് സൂചന. കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ഹിലരി ക്ലിന്‍റനെതിരെ ബേണി സാന്‍ഡേഴ്‌സിനെ പിന്തുണച്ചതോടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു തുള്‍സി. ഹിലരിയെ പരാജയപ്പെടുത്തി ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റാവുകയും ചെയ്തു. സിറിയയില്‍ ബശ്ശാര്‍ അല്‍അസദ് തുടരണമെന്ന അഭിപ്രായക്കാരിയാണിവര്‍.

ഹവായിയില്‍നിന്ന് നാലുതവണ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തുള്‍സി ഇന്ത്യന്‍ വംശജയല്ലെങ്കിലും യു.എസിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ ജനപ്രിയയാണ്.

Share This:

Comments

comments