ഡിട്രോയിറ്റ് കേരള ക്ലബ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന് പുതിയ നേതൃത്വം.

0
164

ജോയിച്ചൻ പുതുക്കുളം.

ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ പ്രമുഖ മലയാളി സംഘടനയായ കേരള ക്ലബിന്റെ ഈവര്‍ഷത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഭാരവാഹികളായി ബൈജു പണിക്കര്‍ (ചെയര്‍മാന്‍), ഡോ. മാത്യു വര്‍ഗീസ് (വൈസ് ചെയര്‍മാന്‍), പ്രിമസ് ജോണ്‍ (സെക്രട്ടറി), സുജിത് മേനോന്‍, ലിബിന്‍ ജോണ്‍ എന്നിവര്‍ ചുമതലയേറ്റു.

1975-ല്‍ സ്ഥാപിതമായ കേരള ക്ലബ്, ഡിട്രോയിറ്റിലെ മലയാളികളുടെ കലാ, സാമൂഹിക, സാംസ്കാരിക, കായിക മേഖലകളില്‍ വളരെ ഉന്നതമായ പ്രവര്‍ത്തനശൈലികളിലൂടെ മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായി ഇന്നും മുന്നേറുന്നു.

കേരള ക്ലബിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മുന്‍കൂട്ടി ഉള്ള രൂപരേഖ തയാറാക്കുന്ന ഈ സമയത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യംകൊടുത്തുകൊണ്ട് കാന്‍സര്‍ ബോധവത്കരണ ക്യാമ്പുകള്‍, ഓണം, ക്രിസ്തുമസ്, പിക്‌നിക്ക്, ക്യാമ്പിംഗ്, ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നിവ വളരെ മികച്ച രീതിയില്‍ നടത്തുവാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ തുടങ്ങുന്നതാണെന്നു ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ബൈജു പണിക്കര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: keralaclub.org

Share This:

Comments

comments