പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സമ്മേളനം സമാപിച്ചു.

0
195

ഷാജി രാമപുരം.    

 ന്യുയോർക്ക് : പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ആറാമത് ഗ്ലോബൽ കുടുംബ സംഗമം വിവിധ പരിപാടികളോടെ നെടുമ്പാശേരി സാജ് റിസോർട്ടിൽ സമാപിച്ചു. പ്രതിനിധി സമ്മേളനം, മാധ്യമ സെമിനാർ, പൊതു സമ്മേളനം, കലാപരിപാടികൾ തുടങ്ങിയവ ഗ്ലോബൽ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.

ജനുവരി 6 ഞായറാഴ്ച 2 മണിക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ഗ്ലോബൽ ചെയർമാൻ ഡോ.ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ചു എത്തിച്ചേർന്ന പ്രതിനിധികൾ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചു റിപ്പോർട്ട് അവതരിപ്പിച്ചു. പി എം എഫ് ഏറ്റെടുത്തിരിക്കുന്ന ജനോപകാര പദ്ധതികൾ, ചാരിറ്റി പ്രവർത്തനം എന്നിവ കൂടുതൽ സജീവമായി സാധാരണക്കാരിലേക്ക് എത്തിക്കുന്നത്തിലേക്കുള്ള പദ്ധതികൾക്ക് യോഗം രൂപം നൽകി.

ഉച്ച കഴിഞ്ഞു 3 മണിക്ക് ആരംഭിച്ച മാധ്യമ സെമിനാറിൽ ഗ്ലോബൽ മീഡിയാ കോ-ഓർഡിനേറ്ററും മാധ്യമ  പ്രവർത്തകനുമായ ഡോ.കെ.കെ.അനസ് അധ്യക്ഷത വഹിച്ചു. യു എസ് എ യിൽ നിന്നും എത്തിച്ചേർന്ന പി എം എഫ് എക്സിക്യൂട്ടീവ് അംഗം പി പി ചെറിയാൻ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. ടി.സി. മാത്യു ( ദീപിക ) പ്രവാസി സമൂഹവും നവകേരളം നിർമ്മിതിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ. ശ്രീകുമാർ ( റസിഡന്റ് എഡിറ്റർ, വീക്ഷണം ), വേണു പരമേശ്വർ ( ദൂരദർശൻ ), മീരാ സാഹിബ് ( ജീവൻ ടി വി ) എന്നിവർ പാനലിസ്റ്റുകളായിരുന്നു.

വൈകിട്ട് 7 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം മുൻ മന്ത്രിയും കടുത്തുരുത്തി എം എൽ എ യുമായ മോൻസ് ജോസഫ് ഉത്‌ഘാടനം ചെയ്തു .പി എം എഫ് ഗ്ലോബൽ കോ- ഓർഡിനേറ്റർ ജോസ് പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളി, അങ്കമാലി എം എൽ എ റോജി ജോൺ തുടങ്ങിയവർ പി എം എഫിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു സംസാരിച്ചു. പി എം എഫ് ഗ്ലോബൽ ട്രെഷറാർ നൗഫൽ മടത്തറ സ്വാഗതം ആശംസിച്ചു .പി എംഎഫ് രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന  തപസ്വി, അഡ്വൈസറി ബോർഡ് അംഗവും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ ഐ എ എസ്, പി എം എഫ് ഗ്ലോബൽ ചെയർമാൻ ഡോ.ജോസ്‌ കാനാട്ട്, പി എം എഫ് ഡയറക്ടർ ബോർഡ് അംഗവും സംസ്ഥാന വനിതാ കമ്മീഷൻ അംഗവുമായ ഡോ.ഷാഹിദാ കമാൽ, പി എം എഫ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിജു കർണൻ, സാബു ചെറിയാൻ, സിനിമാ താരങ്ങളായ ബാല, നിശാ സാരംഗ്, സി.ഐ.അനന്ത് ലാൽ ( കേരളാ പോലീസ്, ഡോ.മോൻസൺ മാവുങ്കൽ(പാട്രിൻ ), പി എം എഫ് വനിതാ കോ-ഓർഡിനേറ്റർ നസ്രത്ത്‌ യൂഹാൻ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ആലുങ്കൽ മുഹമ്മദ്, ഡോ.അബ്ദുൽ നാസർ, സാജൻ വർഗീസ്, മിനി സാജൻ, ഡോ.ശിഹാബ് ഷാ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

സമ്മേളനം വിജയിപ്പിക്കുന്നതിന് വർഗീസ് ജോൺ, ജോളി കുര്യൻ, ഡയസ് ഇടിക്കുള, അനിത പുല്ലയിൽ, ജോസഫ് പോൾ ,ഉദയകുമാർ, ജോൺ റാഫ്, അജിത് കുമാർ, ബേബി മാത്യു, ജേഷിൻ പാലത്തിങ്കൽ, ജയൻ.പി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തിച്ചത്. ഗ്ലോബൽ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീർ ‘ഒരുമ ‘ ചടങ്ങിൽ പ്രകാശനം ചെയ്തു. വൈവിധ്യമാർന്ന കല പരിപാടികളും വിഭവ സമൃദ്ധമായ ഡിന്നറും പരിപാടികൾക്ക് കൊഴുപ്പേകി.0708091011

Share This:

Comments

comments