ഇത്തിൾപറമ്പ് നന്മ കൂട്ടായ്മ (ഇങ്ക്)-ക്ക് തുടക്കമായി.

0
160
>ഐ. നബീൽ. 
ഇത്തിൾപറമ്പ്: മലപ്പുറം നഗരസഭയിലെ ഇത്തിൾപറമ്പിൽ  കലാകായിക വിദ്യാഭാസ-ആരോഗ്യ-സാമൂഹ്യ സേവന രംഗങ്ങളെ ഒരുമിപ്പിച്ച് സേവന രംഗത്ത് പ്രവർത്തിക്കാൻ ഇത്തിൾപറമ്പ് നന്മ കൂട്ടായ്മ (ഇങ്ക്)-ക്ക് തുടക്കമായി.  കൂട്ടമായ പ്രഖ്യാപനം മലപ്പുറം മുൻസിപ്പൽ ചെയർപേഴ്സൺ സി.എച്ച്.ജമീല ടീച്ചര്‍ നിർവഹിച്ചു. മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ ലോഗോ പ്രകാശനം നിർവഹിച്ചു.  എ. ഹബീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. അബ്ബാസലി മാഷ് പാരന്റിംഗ് വിഷയത്തിൽ ക്ലാസ്സെടുത്തു. വാർഡ് കൗൺസിലർ സുമയ്യ അൻവർ, ഉസ്മാൻ പരി, സദറുദ്ധീൻ അയമോൻ, അൻവർ കൊന്നോല, പി. അബ്ദുൽ മജീദ്, അലവി ഹാജി, കൂട്ടായ്മ സെക്രട്ടറി  ഐ. നബീൽസ്വാഗതവും ട്രഷറർ  സാലിഹ് പറച്ചിക്കോട്ടിൽ നന്ദിയും പറഞ്ഞു.  തുടങ്ങിയവർ സംസാരിച്ചു. ഗോകുലം കേരള എഫ്. സി അസിസ്റ്റന്റ് കോച്ച് സാജിറുദ്ധീൻ കോപ്പിലാൻ,  സംസ്ഥാന സീനിയർ ഹോക്കി ടീമംഗം അസ്ഹറുദ്ധീൻ, കേരള നയൻസ് ഫുട്ബോൾ ടീമംഗം കെ.എം റിംഷാദ്, തൃശ്ശൂർ ജില്ല ഹോക്കി ടീമംഗം കെ. എം ഹാഷിം ലുക്മാൻ, സംസ്ഥാന ജൂനിയർ ഹോക്കി ടീമംഗം സഫ്‌വാൻ അമ്പാളി, സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കെ. എം. മുഹമ്മദ് യഹ് യ എന്നിവരെ ചടങ്ങിൽ ആദരിച്ചു.16

Share This:

Comments

comments