പൊറുക്കുക ചെറു തെറ്റുകൾ.(കവിത)

0
307
പി. സി. മാത്യു.
ഒരു പൂർവ കലാലയ ജീവിത സ്മരണയിൽ
ഒരുനിമിഷമെൻ ഓർമ്മകൾ ഒളി വീശി നിന്നു.
ഓർക്കാപ്പുറത്തെൻ ഫെയ്‌സ് ബുക്കിലാവാർത്ത
ഒളിമിന്നി എൻ കണ്ണുകളിലപ്രതീക്ഷിതമായ്…
മനസ്സിടറി, ഞാനെഴുതി തിടുക്കത്തിലായിരം
മിഴിപ്പൂക്കൾ നിറച്ചൊരനുശോചനകുറിപ്പൊന്നു
“പ്രാർത്ഥിക്കുന്നു നിന്നാത്മാവിനായെന്നേക്കും
ആശ്വസിപ്പിക്കട്ടെ നിൻ കുടുംബത്തെയീശ്വരൻ!”
“വിൽസാ” പ്രിയ സുഹൃത്തേ വിട പറഞ്ഞു നീ
വിദൂരദയിൽ വസിക്കുന്നുവെങ്കിലും നിൻ മൃദു
ഓർമ്മകൾ നിഴലായ് തണുപ്പിലും തലയുയർത്തും
ഓക്കു മരം പോൽ വന്നു നില്കുമെൻ മനതാരിൽ.
നിൻ പുഞ്ചിരി, പൊട്ടിചിരിപ്പിക്കും തമാശകൾ,
കഥകൾ, കള്ളത്തരങ്ങൾ ഒക്കെയുമിപ്പോൾ,
പടരുന്നൊരു വ്യഥയായ്, പിന്നെ കാർമേഘമായ്,
പെയ്തിറങ്ങുന്ന മഴയായീ കവിതയായീരാവിൽ
വെള്ളയുടുപ്പും മുണ്ടുമുടുത്തൊരു നേതാവായി
വോട്ടുകൾ ചോദിച്ചു കാമ്പസ്സിലലഞ്ഞപ്പോൾ…
തോളോട് തോൾ ചേർന്ന് നടക്കുവാൻ വന്നവൻ
തോൽക്കാതെ സമരങ്ങളിൽ കൂട്ടു നിന്നവൻ നീ
സ്വർഗത്തിൽ പോയി തിരിച്ചു വന്നവർ പലരും
സ്വന്തമനുഭവം യൂടൂബിൽ വിവരിക്കവേ ഓർത്തു
ആ മനോഹര തീരത്തിൽ മാലാഖമാരോടൊപ്പം
ആനന്ദിക്കുന്നുണ്ടാവും നീയും മുൻപേ പോയവരും
കണ്ണുനീർ ഇല്ലാത്ത നാട്ടിൽ, അസൂയയും ചതിയും
കാണാത്ത നാട്ടിലെത്തുന്നവർ തന്നെ ഭാഗ്യവാന്മാർ!  
ഇഷ്ടമില്ലാ നരരോടുകൂടെയുള്ള വാസത്തെക്കാൾ

ഈശ്വരനോടപ്പമുള്ള വാസം തന്നെ സുഖപ്രദം!

മനുജൻ മരിക്കവെ അവനുടെ ഫേസ്ബുക്കും
മരിക്കുന്നു പാസ് വേർഡ് തെറ്റിയഴലിയെങ്ങോ
കൂട്ടുകാർ അവനെ അൺഫ്രണ്ട്‌ ചെയ്യുന്നാ ദുഃഖം
കാണാതിരിപ്പാനും മറക്കാനുമൊരിക്കലായി,,,
ഇതാണ് സുഹൃത്തേ ജീവിതമെങ്കിൽ നീയും
ഇന്നലയുടെ തിക്താനുഭവങ്ങലൊരിക്കലായി മറക്കൂ
പൊറുക്കുക ചെറു തെറ്റുകൾ പറ്റിയെങ്കിലറിയാതെ,
പുനഃസ്ഥാപിക്കണമറ്റുപോയ ബന്ധങ്ങൾ മറക്കാതെ !
  

 

Share This:

Comments

comments