മോഹം.(കവിത)

0
260
id=":qn" class="ii gt">
 പ്രഭാ ബാലൻ.(Street Light fb Group)
സ്നേഹാർദ്രമാം പ്രണമയമഴ
പെയ്തിറങ്ങുന്നെൻ ഹൃത്തിൽ
ഇണക്കുയിലുകൾ രാഗാർദ്രമായ്,
പാടിരസിക്കുന്നു പൂമരക്കൊമ്പിൽ
ചേലൊത്ത നീർചാൽ നാണത്താൽ
ഒഴുകുന്നു കുണുങ്ങി.. ക്കുണുങ്ങി..
ഇളവെയിലിൻ കിരണങ്ങളെൻ മൃദു-
മേനിയെ ചെറുമണിമുത്തു നിറച്ചുവോ..?
അനവദ്യ സുന്ദര മണിമയിൽ തൂവലാ,
യെൻമനമതു പീലിവിടർത്തുന്നുവോ
അറിയാത്തൊരാനന്ദനിർവൃതി
അലയൊലിതീർക്കുന്നു മനതാരിൽ
എന്തിനെന്നറിയാതെ അലയുകയാണീ
എന്നിലെ എന്നെഞാനിയാതെയായ്
മയിലായ് പറന്നു… കുയിലായ് പാടി
പാരിതിൽ പലവട്ടം പറന്നു പറന്ന്
കാറ്റൊരു സുഗന്ധമായരുകിലുണ്ട്
കാനനമാകെയും പൂത്തതല്ലേ
വസന്തത്തിൻ പുഞ്ചിരി തൂകിയ
മനസ്സിൻ മാസ്മര ചിന്തകളിതല്ലോ
പൂക്കളായ പൂക്കളൊക്കെ തൂകി
ശിശിരകാല തൂമഞ്ഞലകളായെന്നിൽ
പതിക്കുന്നതറിയുന്നീ നിമിഷത്തിൽ
മഴവില്ലൊളിചിമ്മി തെളിയുന്ന പോലെ
വിരിഞ്ഞ താമരപോൽ വിടർന്നുവോ
യെൻ മനസ്സിൻ മോഹങ്ങളിങ്ങനെ
ഇനിയും മൊട്ടിട്ട് വിരിയുമ്പോഴും
ഇടമുറിയാതതു കാത്തു വെയ്ക്കാം

Share This:

Comments

comments