ഡോ. ഷീലാ ഫിലിപ്പിന് അബ്രഹാം ലിങ്കണ്‍ പുരസ്‌കാരം.

0
142
>അഫ്സല്‍ കിലായില്‍.
ദോഹ : ഗള്‍ഫിലെ പ്രമുഖ വനിതാ സംരംഭകയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസിന് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ അബ്രഹാം ലിങ്കണ്‍ പുരസ്‌കാരം. വ്യാപാര രംഗത്തും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. ഷീല ഫിലിപ്പോസിനെ അബ്രഹാം ലിങ്കണ്‍ പുരസ്‌കാരത്തിന്  തെരഞ്ഞെടുത്തതെന്ന് യുണെറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. സെല്‍വിന്‍ കുമാര്‍ പറഞ്ഞു.
ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ ലിങ്കണ്‍ എക്‌സലന്‍സ് ബാഡ്ജ്  സമ്മാനിച്ചു. ഡോ. എസ്. സെല്‍വിന്‍ കുമാര്‍ അവാര്‍ഡ് ജേതാവിന് മെമന്റോ സമ്മാനിച്ചു.
ജി.സി.സിയിലെ സ്വാധീനമുള്ള വനിത സംരംഭക എന്ന നിലയില്‍ ശ്രദ്ധേയായ ഡോ. ഷീല ഫിലിപ്പോസ് സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ സംരംഭകത്വത്തിന്റെയും മേഖലകളില്‍ നടത്തുന്ന മുന്നേറ്റം മാതൃകപരവും പുതിയ തലമുറക്ക് പ്രചോദനം നല്‍കുന്നതുമാണ്.
റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ കര്‍മ്മ ശ്രേഷ്ട പുരസ്‌കാരം, ഗ്ലോബല്‍ മീഡിയയുടെ മോസ്റ്റ് ഇന്‍സ്പയറിംഗ് വുമണ്‍ പുരസ്‌കാരം, കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് തുടങ്ങി നിരവധി ബഹുമതികള്‍ നേടിയ ഡോ. ഷീല ഫിലിപ്പ്് കഠിനാദ്ധ്വാനത്തിലൂടെ വിജയം കൈവരിക്കാനാകുമെന്ന് തെളിയിച്ച സംരംഭകയാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
കരുവാറ്റ മുഞ്ഞിനാറ്റ്് ഷീലാലയത്തില്‍ ഡോ. ഷീല ഫിലിപ്പോസ് പനച്ചമൂട്ടില്‍ എബ്രഹാം ഫിലിപ്പോസിന്റെ ഭാര്യയാണ്. കല്ലിശ്ശേരി ഡോ. കെ.എം ചെറിയാന്‍ മള്‍ട്ടി സ്പെഷ്യലിറ്റി ബയോ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അവര്‍ സാമൂഹ്യ, സാംസ്്കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു നല്ല കുടുംബിനിയായികൊണ്ട് തന്നെ നല്ല സംരംഭകയായും വിജയിക്കാമെന്നാണ് ഡോ. ഷീല ഫിലിപ്പോസ് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്.
ടീനതങ്കം ഫിലിപ്പ്്, എബ്രഹാം ഫിലിപ്പ് എന്നിവരാണ് മക്കള്‍. പ്രശസ്ത സാഹിത്യകാരന്‍ ബാബു കുഴിമറ്റത്തിന്റെ മകന്‍ അശ്വിനി ബാബു മരുമകനാണ്. ഹാബേല്‍, ഹെലന്‍, ഹെവന്‍ എന്നിവരാണ് ചെറുമക്കള്‍.
കഴിഞ്ഞ വര്‍ഷം ഖത്തറിലെ മലയാളി സംരംഭകരുടെ വിജയഗാഥ സമാഹരിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച വിജയമുദ്രയിലെ ഏക വനിതാ സാന്നിദ്ധ്യമായിരുന്നു ഡോ. ഷീല ഫിലിപ്പോസ്.

Share This:

Comments

comments