തൊഴിലാളി പ്രക്ഷോഭം മോദി സർക്കാരിന്റെ അടിവേരറുക്കും: റസാഖ് പാലേരി.

0
143

അറഫാത്ത്.

മലപ്പുറം: രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് അനുകൂല- തൊഴിലാളി വിരുദ്ധ സമീപനം മോദി സർക്കാരിന്റെഅടിവേരറുക്കുമെന്നും വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത് കർഷക തൊഴിലാളിവിഭാഗങ്ങളുടെ പ്രതിഷേധങ്ങളാണെന്നും  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ്.ഐ.ടി.യു. ) സംസ്ഥാനപ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയപണിമുടക്കിന്റെ ഭാഗമായി എഫ്.ഐ.ടി.യു.- അസെറ്റ് സംയുക്ത സമര സമിതി  മലപ്പുറത്ത് നടത്തിയ ദൂരദർശൻ ഓഫീസ്മാർച്ചും സമരപ്പകലും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ കോർപ്പറേറ്റുകളുടേതലെന്നും ബഹു ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടേത് കൂടിയാണെന്നും,വരാനിരിക്കുന്ന തിരെെഞ്ഞടുപ്പിൽ നരേന്ദ്ര മോദി തിരിച്ചറിയുമെന്നും സമരസമ്മേളനം മുന്നറിയിപ്പ് നൽകി.

സമര സമതി ചെയർമാൻ വി .അനസ് അദ്ധ്യക്ഷത വഹിച്ചു. എഫ്. ഐ. ടി. യു ജില്ലാ ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്വിഷയാവതരണം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് നാസർ കീഴുപറമ്പ് മുഖ്യ പ്രഭാഷണം നടത്തി.ആരിഫ്ചുണ്ടയിൽ (ജില്ലാ പ്രസിഡന്റ് എഫ്.ഐ. ടി. യു. )  റംല  മമ്പാട്,കെ.കെ.അഷ്റഫ്, ,

വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് മുഹമ്മദ് പൊന്നാനി, പരമാനന്ദൻ മങ്കട, കാദർ അങ്ങാടിപ്പുറം, അഷറഫ്വൈലത്തൂർ, സീനത്ത് കോക്കൂർ, ഫസൽ തിരൂർകാട്, വഹീദ ജാസ്മിൻ, മുഹമ്മദലി ഓടക്കൽ, നസീറ ബാനു, ഇബ്റാഹീം കുട്ടിമംഗലം, എൻ.മുഹമ്മദലി, അനീസ് എടയൂർ, ഫാറൂഖ് മക്കരപ്പറമ്പ് ,ടി.സഹീർ, നൌഷാദാലി വണ്ടൂര്‍, അറഫാത്ത് പാണ്ടിക്കാട്,ടി.അബദുൽ ഗഫൂർ ,ഹബീബ് മാലിക് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

Share This:

Comments

comments