മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷം.

0
136
>ജിനേഷ് തമ്പി.
ന്യൂ ജേഴ്സി : മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷ ചടങ്ങുകൾ  ജനുവരി 11,12  (വെള്ളി /ശനി )തീയതികളിൽ  ക്രമീകരിച്ചിരിക്കുന്നു
നോർത്ത് ഈസ്റ്റ് അമേരിക്കൻ  ഭദ്രാസന മെത്രാപോലിത്ത അഭിവന്യ സക്കറിയ മാർ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷ ചടങ്ങുകളിൽ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ലിൻഡൻ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്‌ ,സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ ഡോവർ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയൽ , സെന്റ്‌ ഗ്രീഗോറിയോസ്  ക്ലിഫ്‌ടൺ പള്ളി വികാരി  റവ:ഫാ.ഷിനോജ് തോമസ് എന്നിവർ സഹകാർമീകത്വം വഹിക്കും
തിരുന്നാൾ ആഘോഷ  ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 11 , വെള്ളിയാഴ്ച  വൈകുന്നേരം ആറു മണിക്ക്  സന്ധ്യാ നമസ്കാരവും അതിനെ തുടർന്ന്  ഏഴു മണിക്ക്  ദേവാലയത്തിലെ   ഗായക സംഘം അവതരിപ്പിക്കുന്ന  ഭക്തിഭക്തിസാന്ദ്രമായ  ഗാനാലാപനവും
ഉണ്ടായിരിക്കും .  പെരുന്നാളിനോട് അനുബന്ധിച്ചു  Rev . Dn . ഷോൺ തോമസ് നയിക്കുന്ന പ്രഭാഷണം   വൈകുന്നേരം  7:30 നാണു ക്രമീകരിച്ചിരിക്കുന്നത്. 8 :30 നു പ്രദക്ഷിണവും അതിനെ തുടർന്ന് ഒൻപതു മണിക്ക്  ആശീർവാദ ചടങ്ങുകളും , വിശ്വാസികൾക്കായി  ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
ജനുവരി 12  ശനിയാഴ്ച രാവിലെ 9  മണിക്ക്   പ്രഭാത നമസ്കാരവും  , 10  മണിക്ക് അഭിവന്യ സക്കറിയ മാർ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ വിശുദ്ധ കുർബാനയും . 12  മണിക്ക്  പ്രഭാഷണവും അതിനെ തുടർന്ന്  ആശീർവാദ ചടങ്ങും  , തിരുന്നാൾ  ആഘോഷങ്ങളിൽ  സംബന്ധിക്കുന്ന  എല്ലാ വിശ്വാസികൾക്കുമായി  ഉച്ചഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്
സെന്റ്‌ സ്റ്റീഫൻസ്  ദേവാലയ വികാരി റവ:ഫാ. ബാബു .കെ.മാത്യു സമീപ ഇടവകളിലേതു ഉൾപ്പെടെ എല്ലാ  വിശ്വാസി സമൂഹത്തിനോടും  തിരുനാൾ ആഘോഷങ്ങളിൽ ഭക്തിനിർഭരം പങ്കെടുക്കുവാനും ദൈവതിരുനാമത്തിൽ അനുഗ്രഹം പ്രാപിക്കുവാനും  ആവശ്യപ്പെട്ടു
ശ്രീ കെ ജി തോമസ്  തിരുന്നാൾ ആഘോഷ  പരിപാടികളുടെ  കോ ഓർഡിനെറ്റർ സ്ഥാനം വഹിക്കും
കൂടുതൽ വിവരങ്ങൾക്ക്
റവ:ഫാ. ബാബു .കെ.മാത്യു  (201 562 6112)
സെക്രട്ടറി : ജെറീഷ് വർഗീസ്  (201  621  1003 )
ട്രെഷറർ  : ജോസ് തോമസ്    (201  983 9025 )
പെരുന്നാൾ കോ ഓർഡിനെറ്റർ: ശ്രീ കെ ജി തോമസ് (201 981 6120 )

Share This:

Comments

comments