നവോത്ഥാന നായകർ പടുത്തുയർത്തിയ കേരളത്തെ കലാപ ഭൂമിയാക്കരുത്; വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം.

0
231
dir="auto">ഷഫീഹ് വാണിയമ്പലം.
വണ്ടൂർ: നിയമവാഴ്ചയെ വെല്ലുവിളിച്ച് ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്ത് തെരുവിൽ സംഘ് പരിവാർ  നടത്തിയ അക്രമ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് സംഘപരിവാർ കലാപം പിടിച്ചു
കെട്ടുക, സ്വൈര്യ ജീവിതം
ഉറപ്പാക്കുക എന്ന തലക്കെട്ടിൽ
വെൽഫെയർ പാർട്ടി വണ്ടൂർ നിയോജക  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൂർ   അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. നവോത്ഥാന നായകർ പടുത്തുയർത്തിയ കേരളത്തെ കലാപ ഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പിന്
സംഘപരിവാർ ശ്രമിക്കുകയാണെന്നും
കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് നിൽക്കണമെന്നും കുറ്റക്കാരെ കർശനമായി നേരിടാൻ പോലീസ് തയ്യാറാവണമെന്നും, നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് കുറ്റക്കാരിൽ നിന്ന് തന്നെ നഷ്ടം നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടുകൊണ്ട് വണ്ടൂർ മണ്ഡലം  പ്രസിഡന്റ് അബ്ദുല്ലക്കോയ തങ്ങൾ  ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൾജബ്ബാർ എ.കെ, സി എച് സകരിയ, മിദ്‌ലാജ് മമ്പാട്, ഇ.പി ഫിറോസ്, അസിസ് മഞ്ഞപെട്ടി എന്നിവർ നേതൃത്വം നൽകി.07

Share This:

Comments

comments