അറ്റ്ലാന്റയിൽ  കാർമേൽ മാർത്തോമ്മ സെന്ററിന്റെ കൂദാശയും  പ്രവർത്തന ഉത്‌ഘാടനവും നടന്നു. 

0
241

ഷാജി രാമപുരം.
                              
അറ്റ്ലാന്റാ: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ അറ്റ്ലാന്റയിൽ ആറ് മില്യൻ ഡോളർ ചിലവഴിച്ച് വാങ്ങിയ കാർമേൽ മാർത്തോമ്മ സെന്ററിന്റെ കൂദാശ കർമ്മം ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ബിഷപ് ഡോ.ഐസക് മാർ   പീലക്സിനോസിന്റെ സഹകാർമ്മികത്വത്തിലും അനേക വൈദീകരുടെയും അത്മായ നേതാക്കളുടെയും സാന്നിധ്യത്തിലും ഡിസംബർ 29 ശനിയാഴ്ച നടത്തപ്പെട്ടു.

ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ  അധ്യക്ഷതയിൽ തുടർന്ന് നടന്ന പൗഡഗംഭീരമായ ചടങ്ങിൽ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത കാർമേൽ മാർത്തോമ്മ സെന്ററിന്റെ പ്രവർത്തന ഉത്‌ഘാടനം ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.സ്വാതി വി.കുൽക്കർണി, ടക്കർ സിറ്റി മേയറെ പ്രതിനിധികരിച്ച് കൗൺസിൽ മെമ്പർ പാറ്റ് സോൾട്ടിസ്, ന്യുയോർക്ക് സ്റ്റേറ്റ് സെനറ്ററും മാർത്തോമ്മ സഭാംഗവുംമായ കെവിൻ തോമസ്, കൊളംബിയ സെമിനാരിയുടെ പ്രസിഡന്റ് റവ.ഡോ.ലീയാൻ വാൻ ഡൈയ്ക്, ആംഗ്ലിക്കൻ ചർച്ച് കാനൻ വെരി.റവ.റിച്ചാർഡ് ഡോഷർ, മൗണ്ട് കാർമേൽ ക്രിസ്ത്യൻ ചർച്ച് പാസ്റ്റർ ആർട്ട് സ്റ്റാൻസ്ബെറി, പ്രസിദ്ധ കൺവെൻഷൻ പ്രഭാഷകൻ റവ.ഡോ.മാർട്ടിൻ അൽഫോൺസ്, മാർത്തോമ്മ സഭാ കൗൺസിൽ മെമ്പർ വർക്കി എബ്രഹാം, അറ്റ്ലാന്റാ മാർത്തോമ്മ ഇടവക വൈസ്.പ്രസിഡന്റ് അറ്റേർണി അനിതാ എലിസബത്ത് ജേക്കബ് നൈനാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ, ജോർജിയ സ്റ്റേറ്റ്  ഗവർണ്ണർ നേതൻ ഡീൽ, അറ്റ്ലാന്റയിൽ നിന്നുള്ള യുഎസ് കോൺഗ്രസ്മാൻ ജോൺ ലൂയിസ് എന്നിവരുടെ ആശംസ സന്ദേശം പ്രോഗ്രാം ജനറൽ കൺവീനർ ഫിലിപ്പ് മാത്യു ചടങ്ങിൽ വായിച്ചു. കാർമേൽ മാർത്തോമ്മ സെന്ററിൽ ആരംഭിക്കുവാൻ പോകുന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പ്രൊഫ.ഡോ.ജോഷി ജേക്കബ് അവതരിപ്പിച്ചു.

റവ.സ്കറിയ വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള സ്വാഗതം ആശംസിച്ചു. സമ്മേളനത്തിൽ സെന്ററിന്റെ സ്മരണിക പ്രകാശനം ചെയ്യുവാൻ മാത്യു അത്യാൽ മെത്രാപ്പോലീത്തയെ ക്ഷണിച്ചു. ഭദ്രാസന ട്രഷറാർ പ്രൊഫ.ഫിലിപ്പ് തോമസ് സിപിഎ നന്ദി രേഖപ്പെടുത്തി.

ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേക വൈദീകരും അത്മായ നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. ജസ്ലീ ജോർജ് യൂഎസ് ദേശീയ ഗാനം ആലപിച്ചു. എ ആർ റഹമാന്റെ ഗാനട്രൂപ്പിലുള്ള അലിഷാ തോമസ് പാടിയ ഗാനം സമ്മേളനത്തിന് കൊഴുപ്പേകി. അറ്റ്ലാന്റാ മാർത്തോമ്മ ഇടവക വികാരി റവ.അജു അബ്രഹാമിന്റെ പ്രാർത്ഥനയോടും മാർത്തോമ്മ മെത്രാപ്പോലീത്തയുടെ ആശിർവാദത്തോടും സമ്മേളനം പര്യവസാനിച്ചു.03040506

Share This:

Comments

comments