തിരുവല്ല  അസോസിയേഷൻ ഓഫ് ഡാലസിന്റെ  ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 6 ഞായാറാഴ്ച്ച.

തിരുവല്ല  അസോസിയേഷൻ ഓഫ് ഡാലസിന്റെ  ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 6 ഞായാറാഴ്ച്ച.

0
586

ഷാജീ രാമപുരം.
                              
ഡാളസ് : തിരുവല്ല  അസോസിയേഷൻ ഓഫ് ഡാലസിന്റെ 12-മത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 6 ഞായാറാഴ്ച വൈകിട്ടു 5:30 ന്  പ്ലാനോയിൽലുള്ള മിനർവ ബാങ്ക്വറ്റ് ഹാളിൽ (Minerva Banquets, 3825 west spring Creek Parkway #206, Plano, Tx- 75023)  വെച്ച് നടത്തപ്പെടുന്നു.

ഡാളസ് സെന്റ്.പോൾസ് മാർത്തോമ്മ ഇടവക വികാരിയും, പ്രഭാഷകനും ആയ റവ.മാത്യുജോസഫ്  ക്രിസ്തുമസ് – പുതുവത്സര സന്ദേശം നൽകും. പ്രസ്തുത ചടങ്ങിലേക്ക് തിരുവല്ല അസോസിയേഷൻ ഓഫ് ഡാളസിന്റെ എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു .

കഴിഞ്ഞ 12 വർഷമായി ഡാളസിൽ പ്രവർത്തിച്ചു വരുന്ന തിരുവല്ല അസോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളിൽ എന്നും  മുൻപിൽ നിൽക്കുന്ന ഒരു സംഘടനയാണ്. ജനുവരി ആദ്യത്തെ ആഴ്ചയിൽ പ്രളയ കെടുതി ബാധിച്ച 10 കുടുംബങ്ങൾക്ക് തിരുവല്ലായിൽ വെച്ചു നടത്തപ്പെടുന്ന ചടങ്ങിൽ  പ്രസിഡന്റ് ജെ പി ജോണിന്റെ നേതൃത്വത്തിൽ ധനസഹായം നല്കുന്നു. സംഘടനയുടെ രക്ഷാധികാരിയായ തിരുവല്ലാ മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ, അഡ്വ.വർഗീസ് മാമ്മൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ജനുവരി ആറിന് വൈകിട്ട് നടത്തപ്പെടുന്ന ക്രിസ്തുമസ് ന്യു ഇയർ ആഘോഷത്തിൽ ഡാളസിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നതോടൊപ്പം, വിവിധ കലാപരിപാടികളും, ഡിന്നറും ഉണ്ടായിരിക്കുന്നതാണന്ന് സെക്രട്ടറി ബിജു വർഗീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ജെ.പി ജോൺ 214 717 0184
സുനിൽ തലവടി  214 543 7556
തോമസ് എബ്രഹാം (എബി)  817 714 0535
മാത്യു സാമുവേൽ  972 890 7023
സോണി ജേക്കബ്  469 767 3434
സുനു മാത്യു  682 560 9642
ബിജു വർഗീസ്  214 208 6078

Share This:

Comments

comments