ഡാലസ്സ്  ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ  മഹാ മണ്ഡല പൂജ ഡിസംബർ   23 ന്  നടത്തപെട്ടു.

ഡാലസ്സ്  ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ  മഹാ മണ്ഡല പൂജ ഡിസംബർ   23 ന്  നടത്തപെട്ടു.

0
1640

സന്തോഷ്  പിള്ള.

മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി,  മഹാ മണ്ഡല പൂജ ശ്രീഗുരുവായൂരപ്പൻ  ക്ഷേത്രത്തിലെ ശ്രി ധർമശാസ്താ സന്നിധിയിൽ ഞായറാഴ്ച രാവിലെ മുതൽ നടത്തപെട്ടു.അതിരാവിലെ സ്പിരിച്യുൽ ഹാളിൽ  ആരംഭി ച്ച ഗണപതി ഹോമത്തോടെ പൂജാദി കർമങ്ങൾക്ക്  തുടക്കം കുറിച്ചു. വൃതാനുഷ്ഠാനങ്ങോളോടെ   മുദ്ര മാല അണിഞ്ഞ അനേകം അയ്യപ്പന്മാ ർക്കും, മാളികപ്പുറങ്ങൾക്കും ഗുരുസ്വാമി സോമൻനായർ   ഇരുമുടി കെട്ടുകൾ നിറ ച്ച്‌  കൊടുത്തു. ശ്രീധർമ്മശാസ്‌താവിനണിയിക്കാനുള്ള തിരുവാഭരണം അടങ്ങുന്ന പെട്ടി , ഭയഭക്താദരവോടെ ഡോക്ടർ വിശ്വനാഥ കുറുപ്പ്  ശിരസ്സിലേന്തി ശരണഘോഷയാത്രക്ക് നേതൃത്വം നൽകി.

കലശ പൂജകൾക്കും വിഗ്രഹാലങ്കാരങ്ങൾക്കും, അഭിഷേകൾക്കും, , ക്ഷേത്ര പൂജാരികൾ ആയ വിനയൻതിരുമേനിയേയും, പദ്‌മനാഭൻ തിരുമേനിയേയും സഹായിക്കാൻ വിനീഷ്  തിരുമേനിയും, ബിനീഷ്  തിരുമേനിയും സന്നിഹിതരായിരുന്നു.

ക്ഷേത്രത്തിലെ അയ്യപ്പ ഭജന സംഘം  അനേകം ഭക്തജന ഭവനങ്ങളിൽ അയ്യപ്പ ഭജനകൾ നടത്തിയത് ഈ വർഷത്തെ മണ്ഡല കാലത്തെ കൂടുതൽ ധന്യമാക്കി എന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്  രാമചന്ദ്രൻ നായർഅഭിപ്രായപെട്ടു.  മുദ്രമാല  അണിയുമ്പോൾ, ഭക്തരും, ഭഗവാനും ഒന്നായിത്തീരുന്നു എന്ന തത്വം, അയ്യപ്പ ചൈതന്യത്തിലേക്ക്  അനേകം ഭക്തരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു എന്ന്  കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റിചെയർ കേശവൻ നായർ അറിയിച്ചു.

കേരളത്തനിമയിൽ പൂജാദികർമ്മങ്ങൾ അർപ്പിച്ച്,  അഷ്ടദ്രവ്യ അഭിഷേകത്താൽ വിളങ്ങിനിൽക്കുന്ന അയ്യപ്പ ദർശനം ഭക്തമനസ്സുകളിലേക്ക്  അത്യാനന്ദമാണ് പകർന്നുനല്കിയത് .

 ധനു മാസത്തിലെ തിരുവാതിര ആഘോഷിക്കുവാൻ ഡിസംബർ 22  ന്  ക്ഷേത്ര ഹാളിൽ അനേകം പേർ ഒത്തുകൂടിയെങ്കിലും മഹാ മണ്ഡല പൂജക്കും വളരെ അധികം ഭക്തജനങ്ങളാണ്  എത്തിച്ചേർന്നത്.050607

Share This:

Comments

comments