ഓർമ്മകളിലേ വിയർപ്പിൻ സുഗന്ധം.(ചെറുകഥ)

0
614
dir="auto">മൊഹമ്മദ് റെസ്സേല്‍.(Street Light fb Group)
അവളുടെ വിയർപ്പിനു  പാലയുടെ ഗന്ധംമായിരുന്നിരിക്കണം. എന്റെ നാഡി ഞരമ്പുകളെ ഇത്രയ്ക്കും ഉന്മാദവും പിന്നീട് അതിനുപറത്തേക്കും തളർത്തിയ സുഗന്ധമൊന്നും എന്റെ നാസിക വഴി ഞാൻ ശ്വാസിച്ചിട്ടില്ല
ഒരു കാലത്ത് ഭീതിയുടെ ഗന്ധം മനസ്സില്‍ നിറച്ചിരുന്ന പാലപ്പൂസുഗന്ധം..
മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല . പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു  പാലമരത്തിലേക്ക്   കൊണ്ടു പോയി രക്തം ഊറ്റി   കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ  എന്നുമുള്ള മുത്തശ്ശി കഥകള്‍ ആരിലും ചെറുപ്പകാലത്ത് ഭീതി ഉയര്‍ത്തുന്നതായിരുന്നു . കൂടാതെ പാലമരത്തില്‍ ഗന്ധർവൻ വസിക്കുന്നുവെന്നും ഗന്ധർവൻ പെണ്‍കിടാങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുളള കഥകളും ഉണ്ടായിരുന്നു . പാല പൂക്കുമ്പോള്‍  ആ മണമേറ്റ്   പാമ്പുകള്‍ പാലച്ചുവട്ടില്‍ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട്  ഒരുപക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും  പാലയുണ്ട് എന്നതാവാം അതിനു കാരണം   പക്ഷെ എന്ത് തന്നെ ആയാലും ഈ വശ്യ സുഗന്ധം ഏതൊരാളിലും ഒരു നിശബ്ദ റൊമാന്‍സിന്  വഴി തെളിക്കും എന്നതില്‍ സംശയമില്ല.  ഏഴിലം പാലയ്ക്ക് ഈ പേര് വരാന്‍ കാരണം ഒരിതളില്‍ ഏഴ് ഇലകള്‍ ഉള്ളതുകൊണ്ടാണത്രെ
   മഴക്കാലം കഴിഞ്ഞു പ്രകൃതി മഞ്ഞു കാലത്തേക്ക്  പോകുന്ന ഈക്കാലയളവില്‍ പകലിനു ദൈര്‍ഘ്യം കുറവും രാത്രിക്കുദൈര്‍ഘ്യം കൂടുതല്‍ ആണ് . തണുപ്പരിച്ചിറങ്ങുന്ന ഈ രാവുകളുടെ നിറ സുഗന്ധമായി പാലപ്പൂ മണം  ഒഴുകിയിറങ്ങും .
ഞാൻ ഇതു പറയാനുള്ള കാര്യം ഒരിക്കലെങ്കിലും പെണ്ണിന്റെ വിയർപ്പിന്റെ ഗന്ധമറിഞ്ഞവർ  ലോക  സുഗന്ധവ്യങ്ങൾ ഒന്നുമല്ലാന്നു തോന്നിപ്പോകും. ഒരിക്കലെങ്കിലും അറിയണം ശരിക്കും ആ ഗന്ധം..
അവളുടെ വിയർപ്പിനു മാദക  സുഗന്ധവും പേറി നില്‍ക്കുന്ന പാലപ്പുവിന്റെ സുഗന്ധമായിരുന്നു. ജീവിതത്തിൽ എന്നെ സ്വാധീനിച്ച രണ്ട് ഗന്ധങ്ങളെ ഉള്ളു….. ഒന്നു അവളുടെ വിയർപ്പിന്റെ ഗന്ധം’.. പിന്നെ കോക്ടെയിൽ സെഡെക്ഷൻ എന്ന പെർഫ്യൂം.. അതിന്റെ മണം ആരെയും മത്ത് പിടിപ്പിക്കും. അനുഭവിച്ചിട്ടുണ്ട് ആ പെർഫ്യൂമിന്റെ മണം ഒത്തിരി കാലം. ദുബായിലായിരിക്കുന്ന സമയത്ത് .തണുത്ത പ്രഭാതത്തിലും തണുത്ത രാത്രികളിലും ആ പെർഫ്യൂമിന്റെ സുഗന്ധത്തിൽ അലിഞ്ഞു ചേർന്നു നടന്നിട്ടുണ്ട്.ഒരു കാബൂളിയെപ്പോലെ …..
പക്ഷേ ഇതുവരെ ഞാൻ ആ പെർഫ്യൂം ഉപയോഗിച്ചിട്ടില്ലാന്നു സത്യം..
അവളുടെ വിയർപ്പിൻ സുഗന്ധം ഓർമ്മകളിൽ പരക്കുമ്പോൾ ……
ഓർമ്മകളുടെ നശിച്ചു തുടങ്ങിയ മലർവാടിയിലേക്ക് ഞാൻ നടന്നു, എനിക്കേറ്റവും പ്രിയകരമായ പനിനീർച്ചെടിയുടെ കരിഞ്ഞുണങ്ങിയ കമ്പിൻ ചുവട്ടിലിരുന്ന എന്റെ മനസ് കഴിഞ്ഞ കാലത്തിലേക്ക് മെല്ലെ കടന്നുപോയി…
തിരികെ നോക്കുവാൻ മനസ് പ്രേരിപ്പിച്ചപ്പോൾ കണ്ണിൽ പൊടിയുന്ന മഴച്ചാറ്റലിനിന്നു നഷ്ടബോധത്തിന്റെ കയ്പുരുചിയായിരുന്നു.നിശബ്ദമായരികിലേക്ക് വന്നുചേരുന്ന അനിവാര്യമായ നേരുകളിൽ പൊലിഞ്ഞുപോയ ഞങ്ങളുടെ സ്വപ്നങ്ങൾക്കിപ്പോഴും രക്തത്തിന്റെ നിറമാണ്….
കവിളിലേക്കൊലിച്ചിറങ്ങിയ കണ്ണീർകണങ്ങളിൽ ചുംബിച്ചു പോകുന്ന ചെറുകാറ്റുചിലപ്പോൾ അവളാകാം, അല്ല അവൾ തന്നെ ഓർമ്മകളെന്ന പുഷ്പകവിമാനത്തിലേറി വിദൂരതയിലേക്ക് പറന്നകന്ന എന്റെ പനിനീർപുഷ്പം….
അവൾ ഒരിക്കൽ എന്റെ അരികിൽ വന്നിരുന്നപ്പോൾ ഞാൻ ചോദിച്ചിരുന്നു നിന്നെ ആരെയും ആകർഷിക്കുന്ന ഗന്ധമാണ് .. ഇതിനു മാത്രം ഏതു പെർഫ്യൂമാണ് നീ ഉപയോഗിക്കുന്നത്.
ഞാൻ യാർഡ്ലിയാടാ ഉപയോഗിക്കുന്നത് ,പിന്നെ ഡോവിന്റെ ബോഡി ലോഷനും ഉപയോഗിക്കാറുണ്ട്.
ഞാൻ പറഞ്ഞു ….. ഈ രണ്ടിന്റെയും ഗന്ധമല്ല നിനയ്ക്ക് ഒരു തരം പാലയും പനിനീരിന്റെയും ഗന്ധമാണ്. പണ്ടുകാലത്ത് യക്ഷികൾക്ക് ഈ ഗന്ധം ആണെന്ന് പഴമക്കാർ പറയും… ആടാ ഞാൻ യക്ഷിയാ കല്യാണം കഴിഞ്ഞിട്ടു വേണം രാത്രികാലങ്ങളിൽ നിന്റെ ചോര സ്ട്രോ ഇട്ട് കുടിക്കാൻ?
വേദനിപ്പിക്കിരുതേടി
ഇല്ലട്ടാ കടിച്ചു പറിക്കുകയുള്ളു.
ഹ ഹ ഹ ഹ ഹ
ഒന്നു പോയേടി പിശാച്ചേ ആളെ പേടിപ്പിക്കാതെ
ടാ, കുരുത്തംകെട്ടവനെ ഞാൻ ഡൽഹിയിൽ ആയിരിക്കണ സമയത്തും എന്റെ റൂംമേഴ്റ്റ്സും പറയാറുണ്ട്. എന്റെ സ്വയറ്റിനെക്കുറിച്ച് ,.,.. നല്ല അടിപൊളി പെർഫ്യൂമിന്റെ മണമാണെന്ന്. അച്ചോടാ ഇത്രയ്ക്ക് അഹങ്കരിക്കേണ്ട’,… അത് നിന്റെ കഴിവ് ഒന്നുമല്ല. അത് ഫോർമോണിന്റെ പ്രതേകതയാണ്.
എന്തോന്നാ ഹോർമോണോ?
ഹോർമോണല്ലടി പോത്തെ ഫോർമോൺ.. നീ പ്ലസ്ടു സയൻസ് പഠിച്ചിട്ടും ശോകമാണല്ലോ?
ഇവളെയൊക്കെ എന്റെ പിള്ളേരെ പഠിപ്പിച്ചാൽ LKG ൽ വെച്ച് പഠിത്തം നിർത്തേണ്ടി വരുമല്ലോ?
ഹ ഹ ഹ, ചുമ്മാ പറഞ്ഞാതാടോ…
ടി ഈ ഫോർമോൺ ശരീരത്തിൽ ഉണ്ടാവുന്നത് കൊണ്ടാണ് നിങ്ങളുടെ ബോഡി ലോഷനും പെർഫ്യൂം യെല്ലാം നിങ്ങളുടെ ശരീരത്തിൽ കൂടുതൽ സമയം നിൽക്കുന്നത്.നിങ്ങൾ വിയർക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലെ ക്രീമുകളും പെർഫ്യൂസും ഫോർമോൺ ചേർന്നു അതിനെ നല്ലൊരു സുഗ്നധമായി മാറ്റുന്നു. ചിലവർ കുളിച്ചാലും ആ ശരീരത്തിലും ആ ഗന്ധം ഉണ്ടാക്കും.ചിലവർ അരികിലൂടെ പോകുമ്പോൾ നല്ല കാച്ചിയ എണ്ണയുടെ മണം വരെ കുറച്ച് അകലെ വരെ കിട്ടാറില്ലേ. ഹിറ്റ്ലർ തന്റെ കാമുകിയായ ഇവ ബ്രൗണിനെ കുളിക്കാൻ അനുവദിക്കില്ലായിരുന്നു പലപ്പോഴും അവരുടെ വിയർപ്പിന്റെ ഗന്ധം ആയിരുന്നു ഹിറ്റ്ലറിനു എറ്റവും പ്രിയം. പിന്നെ ഒരു കാര്യം കൂടി നിങ്ങൾക്ക് അഹങ്കാരിക്കാനുള്ള ഇപ്പോ അടുത്ത് ശാസ്ത്രം കണ്ടെത്തി   സ്ത്രീകള്‍ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ നല്ല മണം മാത്രമല്ല ഭംഗിയുള്ളവരായി തീരുമെന്നും എന്ന  ജേർണൽ പ്ലസ് വൺ എന്ന സർവേ  ചെയ്ത റിപ്പോര്‍ട്ട്. യുഎസിലെയും സ്വീഡനിലെയും ന്യൂറോ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയതെന്ന് പറയുന്നത്. പിന്നെയുണ്ടല്ലോ .നല്ല പെര്‍ഫ്യൂം ഉപയോഗിക്കുന്ന സ്ത്രീകള്‍ ആകര്‍ഷണീയരായിരിക്കുമെന്നാണ് ഈ പൊട്ടന്മാർ പറയുന്നുണ്ട്.. അതും കേട്ട് പെർഫ്യൂമിൽ കുളിച്ചു വല്ല സ്കിൻ കാൻസർ വരുത്തേണ്ട. പക്ഷേ. ഒരു കണക്കിനു ഒരു പരിധിവരെ അതും ശരിയാണ്. നീ ഇംഗ്ലിഷ് മൂവി ഒത്തിരി കാണാറില്ലേ .. നീ പെർഫ്യൂം എന്ന മൂവി കണ്ടിട്ടുണ്ടോ?
ഇല്ല
പിന്നെ നീ എത് ഇംഗ്ലിഷ് മൂവിയാ കാണാറു
Twilight saga series,harry porter series… ടൈറ്റാനിക് അങ്ങനെയൊക്കെയുള്ള മൂവി .
എന്നാൽ ടോം ജെറി അതും കൂടെ കാണാമായിരുന്നില്ലേ അതു എപ്പോഴെ കണ്ടു
ശവം .
ഹ ഹ ഹ
അങ്ങനെ ഇളിക്കാത്തെ ….അതിന്റെ നോവൽകിടുവാണ് പാട്രിക്ക് സസ്കിന്റ് എഴുതിയ പെർഫ്യൂംഎന്ന നോവലിനെ ആസ്പദമാക്കിയാണ്‌ ആ സിനിമ നിർമ്മിച്ചിട്ടുള്ളത്…..
ആരോടാ പാട്രിക്കിനെ കുറിച്ചൊക്കെ പറയുന്നത് .. ഒരു ബാലരപ്പോലും വായിക്കാത്ത ഇവളോടോ……
ആരാടാ ബാലരമ വായിക്കാത്തെ ഞാനോ ഞാൻ ചെറുപ്പത്തിൽ വായിച്ചിരുന്നു……
നഞ്ഞായി….
നീ എന്തായാലും ഈ മൂവികാണു 5 ഓസ്ക്കാർ കിട്ടിയ പടംമാണ് നീ എന്തായാലും കാണടി.
നീ പറഞ്ഞാൽ മതി, നീ പറയുന്നതും ഇതിന്റെ സിനിമ കാണുന്നതും ഒരേ പോലെയാണ്.
നീ അന്നു പറഞ്ഞു തന്ന ദി ഇൻവിസിമ്പിൾ എന്ന സ്റ്റോറി ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്
മതിയടി പതപ്പിച്ചത്. ശ്രദ്ധിച്ചു കേട്ടോ ഒരിക്കലേ പറയു.. അന്നു ആ കഥ മുഴുവൻ ഞാൻ അവളെ കേൾപ്പിച്ചു. മുത്തശിയുടെ കഥ കേൾക്കുന്ന പേരക്കിടാവിനെ പോലെ അവൾ ഇരുന്നു.
നിങ്ങൾക്ക് വേണ്ടി കാണാത്തവർക്ക് വേണ്ടി ഞാൻ ആ കഥ ചുരുക്കി പറയാം.
സ്ത്രീസുഗന്ധം തേടിയ കൊലയാളി എന്നതാണ് ഈ കഥയുടെ പ്രമേയം ..
നമ്മുടെ കഥ നായകന്റെ പേര് ജോണ്‍ ബാപ്റ്റിസ് ഗ്രെനവി. ഫ്രാന്‍സിലെ പാരീസില്‍ മീന്‍മാര്‍ക്കറ്റിലാണ് അമ്മ അവനെ പെറ്റിട്ടത്. പെറ്റദിവസം തന്നെ ഉപേക്ഷിക്കുകയും ചെയ്തു. വൃത്തികെട്ട മണം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം. പക്ഷേ, ആ കുഞ്ഞിന്റെ മൂക്കു വിടര്‍ന്നത് ദുര്‍ഗന്ധത്തിലേക്കായിരുന്നില്ല, ഭൂമിയുടെ സുഗന്ധത്തിലേക്കായിരുന്നു.  പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിലാണ് കഥ നടക്കുന്നത്. ജോണ്‍ ബാപ്റ്റിസ്‌ഗ്രെനവി എന്ന ചെറുപ്പക്കാരന്റെ ഇരുട്ടിലാണ്ട മുഖദൃശ്യത്തില്‍ നിന്ന് സിനിമ തുടങ്ങുന്നു. അവന്റെ മൂക്കുമാത്രം നമുക്കുകാണാം. ദുര്‍ഗന്ധത്തില്‍ പിറന്ന അവന്റെയാത്ര ജീവന്റെ സുഗന്ധം തേടിയായിരുന്നു. ഏത് ആള്‍ക്കൂട്ടത്തിലും വിജനതയിലും അവന്‍ തിരഞ്ഞത് സുഗന്ധമാണ്. എത്ര അകലെ നിന്നും ഒരു വസ്തുവിന്റെ മണം പിടിച്ചെടുക്കാന്‍ ഗ്രെനവിക്ക് അപാര സിദ്ധിയുണ്ടായിരുന്നു. അഞ്ചുവയസ്സുവരെ അവന്‍ സംസാരിച്ചിരുന്നില്ല. വാക്കുകള്‍ അവനെ വിട്ടകന്നു നിന്നു. കിട്ടുന്നതെല്ലാം അവന്‍ മണത്തുനോക്കി. ആ മണം ഓര്‍മയിലെവിടെയോ കുറിച്ചിട്ടു.
അനാഥാലയത്തിലായിരുന്നു ഗ്രെനവിയുടെ ബാല്യം. പതിമ്മൂന്നാം വയസ്സില്‍ അനാഥാലയ നടത്തിപ്പുകാരി അവനെ വിറ്റു. തുകല്‍ ഊറയ്ക്കിടുന്ന ഫാക്ടറിയുടെ ഉടമസ്ഥനാണ് അവനെ വാങ്ങിയത്. വേനലിലും ശൈത്യത്തിലും ഒരുപോലെ അവന്‍ നിത്യവും പതിനഞ്ചും പതിനാറും മണിക്കൂര്‍ പണിയെടുത്തു. ഇപ്പോഴവന് സംസാരിക്കാനറിയാം. അകലെയുള്ള മരം, പുല്ല്, വെള്ളം, വെള്ളത്തിലെ കല്ലില്‍ പതുങ്ങിയിരിക്കുന്ന തവള എന്നിവയെയൊക്കെ അവന്‍ ഘ്രാണശക്തിയിലൂടെ തിരിച്ചറിയും. തുകല്‍ ഫാക്ടറിയില്‍ ഒടുങ്ങാനുള്ളതല്ല തന്റെ ജീവിതമെന്ന് ക്രമേണ അവനു ബോധ്യമാവുന്നു. ഇറ്റാലിയന്‍ സുഗന്ധ വ്യാപാരിയായ ഗിസപ് ബാള്‍ഡീനിയുടെ സഹായിയായി മാറുന്നു അവന്‍.
പരിമളം വിറ്റ് സമ്പത്ത് കൊയ്തയാളാണ് ബാള്‍ഡീനി. ഇപ്പോളയാളുടെ സുഗന്ധ തൈലങ്ങള്‍ക്ക് മാര്‍ക്കറ്റില്ല. പുതിയൊരു സുഗന്ധക്കൂട്ട് നിര്‍മിക്കാനുള്ള ശ്രമത്തിലാണയാള്‍. സെന്‍സേഷണലായ ഒരു പെര്‍ഫ്യൂം. താനത് ഉണ്ടാക്കിക്കൊടുക്കാമെന്ന് ഗ്രെനവി ഏല്‍ക്കുന്നു. ആരെയും മദിപ്പിക്കുന്ന, മോഹിപ്പിക്കുന്ന ആ സുഗന്ധതൈലം അവന്‍ ഉണ്ടാക്കിക്കൊടുക്കുന്നു. ബാള്‍ഡീനിയില്‍ നിന്ന് അവനൊരു കാര്യം പഠിക്കേണ്ടിയിരുന്നു. തന്റെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കുന്ന ഗന്ധം എങ്ങനെ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിച്ചുവെക്കാം എന്ന കാര്യം. പക്ഷേ, ബാള്‍ഡീനിക്ക് അതിനു മറുപടിയില്ലായിരുന്നു. സുഗന്ധങ്ങളുടെ നിഗൂഢത തനിക്കിപ്പോഴും അന്യമാണെന്ന് അയാള്‍ തുറന്നുപറയുന്നു.
ഗ്രെനവി ബാള്‍ഡീനിയെ വിട്ട് തന്റെ യാത്ര തുടങ്ങുകയാണ്. സുഗന്ധങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന ഗാസ് എന്ന പട്ടണത്തിലേക്കായിരുന്നു ആ യാത്ര. പരിമളങ്ങളുടെ വാഗ്ദത്ത ഭൂമിയായിരുന്നു ഗാസ്. സുഗന്ധ തൈലമുണ്ടാക്കുന്ന ഒരു ഫാക്ടറിയില്‍ അവന്‍ ജോലി നേടുന്നു. പുതിയ പുതിയ ഗന്ധങ്ങള്‍ക്കു പിന്നാലെ അവന്‍ നടന്നു. സുന്ദരിമാരായ യുവതികളുടെ ശരീരസുഗന്ധം അവനെ ആകര്‍ഷിച്ചു. അവരുടെ ശരീരത്തോട് അവനൊട്ടും അഭിനിവേശമുണ്ടായിരുന്നില്ല. തലയ്ക്കടിച്ചുകൊന്നശേഷം സുഗന്ധം പകര്‍ന്നെടുത്ത് അവന്‍ ആ നഗ്‌നനശരീരങ്ങള്‍ ഉപേക്ഷിച്ചു. സ്ത്രീഗന്ധം ഊറ്റിയെടുത്ത് പല ചേരുവകള്‍ ചേര്‍ത്ത് വാറ്റി അവന്‍ പുതിയ സുഗന്ധക്കൂട്ടുകള്‍ നിര്‍മിച്ചു. മനുഷ്യരാശിയെ ഉന്മാദം കൊള്ളിക്കുന്ന പുതിയൊരു സുഗന്ധതൈലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതും ഭരണകൂടം അവനു വിലങ്ങിട്ടു.
വധശിക്ഷയാണ് അവനു വിധിച്ചത്. പക്ഷേ, വിധി നടപ്പാക്കുന്ന ദിവസം ജനം അവനെ തിരിച്ചറിയുന്നു. താന്‍ നിര്‍മിച്ച എല്ലാ സുഗന്ധ തൈലങ്ങളും ചേര്‍ത്തുണ്ടാക്കിയ പുതിയ പരിമളം തൂവാലയില്‍ പകര്‍ന്ന് അവന്‍ ജനക്കൂട്ടത്തിനു നല്കുന്നു. അതിന്റെ ലഹരിയില്‍ ജനം സ്വയം മറക്കുന്നു. ‘ചെകുത്താന്‍’ എന്ന് ആക്രോശിച്ച അവര്‍ അവനെ ‘മാലാഖ’ എന്ന് വാഴ്ത്തി. പരിസരബോധം നഷ്ടപ്പെട്ട അവര്‍ ആനന്ദനിര്‍വൃതിയില്‍ ഇണകളെ ആലിംഗനം ചെയ്തു. ഭരണകൂടം തെറ്റുതിരുത്തി അവനെ മോചിപ്പിക്കുന്നു.
വിശിഷ്ടമായ ഒരു പരിമളം ലോകത്തിന് സമ്മാനിച്ചാണ് അവന്‍ തന്റെ ജീവിതദൗത്യം പൂര്‍ത്തിയാക്കുന്നത്. തനിക്ക് ജന്മമേകിയ മീന്‍മാര്‍ക്കറ്റിലാണവന്‍ അവസാനം തിരിച്ചെത്തുന്നത്. കൈയില്‍ കരുതിവെച്ച സുഗന്ധതൈലം തലയിലൊഴിക്കുന്നു അവന്‍. അതോടെ ആള്‍ക്കൂട്ടം അവനെ ആലിംഗനം ചെയ്യുകയായി. ആ ആലിംഗനത്തിന്റെ ഒടുവില്‍ അവന്റെ ദേഹം അപ്രത്യക്ഷമാകുന്നു. വീണുകിടക്കുന്ന സുഗന്ധ തൈലക്കുപ്പിയില്‍ അവശേഷിക്കുന്ന ഒരുതുള്ളി ഭൂമിയില്‍ പതിക്കുന്നു. ഇവിടെ സിനിമയ്ക്ക് ഒരാത്മീയതലം കൂടികൈവരുന്നു. സ്വന്തം അസ്തിത്വം മറന്ന് ഭൂമിയുടെ സുഗന്ധമാവാന്‍ ആഗ്രഹിച്ച ഒരാളുടെ സ്വയം നഷ്ടപ്പെടലാണ് ഇവിടെ നടക്കുന്നത്.
ഇതിലെ  കോമഡിയെന്നു
പറയാൻ എന്താ സീൻയെന്നു അറിയുവോടി ഈ സിനിമയില്‍ ദൃശ്യവത്കരിക്കാന്‍ കഴിയാത്ത ഒന്നാണ് ഗന്ധം. അതുകൊണ്ടുതന്നെ തന്റെ കഥ സിനിമയാക്കുന്നതില്‍ നോവലിസ്റ്റിന് ഏറെ ആശങ്കയുണ്ടായിരുന്നു. ‘റണ്‍ ലോല റണ്‍’ എന്ന സിനിമയിലൂടെ പ്രശസ്തനായ ടോം ടൈക്‌വെര്‍ പക്ഷേ, നോവലിസ്റ്റിന്റെ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കിക്കളഞ്ഞു. കഥാപാത്രങ്ങളുടെ സ്വാഭാവികമായ പെരുമാറ്റങ്ങളിലൂടെ, ക്യാമറയുടെ ചലനങ്ങളിലൂടെ, പശ്ചാത്തല സംഗീതത്തിലൂടെ ഗന്ധത്തിന്റെ സാന്നിധ്യം നമ്മൾ അനുഭവിച്ചറിയുന്നുണ്ട്. സെക്‌സ്, ക്രൈം, സസ്‌പെന്‍സ് എന്നിവയെല്ലാം ചേര്‍ന്ന ഈ സിനിമ പതിവ് ഹോളിവുഡ് മസാലക്കൂട്ടില്‍ നിന്നും വ്യത്യസ്തമാണ് ഈ പടം.
ഈ പടം കണ്ടാൽ എടി കഴുതെ നിനയ്ക്ക് മനസ്സിലാക്കും.  എട്ടും പൊട്ടും തിരിയാത്തെ നിന്റെ അനിയനെ  ഈ പടം കാണിക്കല്ലേ പൊന്നു.അതോടെ തീർന്നു. നീ പിന്നെ എയർപ്പോർട്ടിൽ തന്നെ കിടന്നുറങ്ങെടി വരും.പിന്നെ വീട്ടിൽ കയറ്റില്ല. പിന്നെ അയ്യോ റസ്സി അമ്മ വീട്ടിൽ കയറ്റുന്നില്ലാന്നു പറഞ്ഞു വന്നേകരുത്.ഞാൻ പറഞ്ഞിട്ടാ കണ്ടന്നു പറഞ്ഞാൽ മേഡത്തിന്റെ മുഖത്തു നോക്കാൻ കഴിയില്ല. so beware.. എങ്ങനെയുണ്ട് കഥ ഇഷ്ടയോ നീ എന്താ മിണ്ടാത്തെ ദൈവമേ ഇവളുടെ റിലേ പോയാ ‘?
കഥയ്ക്ക് സൂപ്പറാണ്
താങ്ക്യു താങ്കൂ
പക്ഷേ വല്ല പെണ്ണിന്റെ പിന്നിൽ അവൾക്ക് റോസിന്റ മണാ, ജാസ്മീറ്റെ മണമാ എന്നു പറഞ്ഞ് ഒരു മാതിരി പൂച്ചകളെ പോലെ മണപ്പിച്ചു നടന്നാൽ ടാഗ് കഴുത്തിലിട്ടു മുറുക്കി കൊല്ലും.കേടോട്ടാ ..
നശിപ്പിച്ച് കഥ പറയടില്ലായിരുന്നു ശവത്തിനോട്….
എന്താ പിറുപിറുക്കുന്നത്. അല്ല ഞാൻ പറയുവായിരുന്നേ നീ ഉണ്ടാക്കുമ്പോൾ എന്തിനാ വേറെയൊരു പെർഫ്യൂം ‘…
ആണോ തണുത്ത കോഫിയാണോ എന്നു നോക്കില്ല എടുത്തു തലയിലൂടെ കമിഴ്ത്തി തരും….
അതു വേണ്ട വേണമെങ്കിൽ ആരും കാണത്തെ ഉമ്മ തന്നോ….,
അയ്യടാ, ച്ചി, പോടാ….
അറിയാത്തെ ശ്വാസന മേൽക്കുന്നു കഴിഞ്ഞുപോയ ഒരിക്കലും തിരിച്ചു കിടാത്ത ഓർമ്മകളുടെ സുഗധനാളുകൾ
ഇത് എഴുത്തുമ്പോൾ ആ സുഗന്ധം ഇവിടെയും കിട്ടുന്നുണ്ടൊന്ന് തോന്നിപ്പോകും.
പ്രണയനഷ്ടമായതിൽ പിന്നെ ആ സുഗന്ധം എന്നെ തേടിയെത്തിയത് ഏഴിയലം പാലയിലായിരുന്നു. അന്നൊക്കെ തനിച്ചിരിക്കാനായിരിന്നു. കൂടുതലിഷ്ട്ടം. 6 മാസങ്ങൾക്ക് ശേഷമാണ് നല്ലതുപോലെ അന്ന് ഒന്നു പുറത്തേക്ക് ഇറങ്ങിയത്. വൈകിട്ട് ഏകദേശം 6 ആയി കാണും. നേരെ പോയത് പോളിഗ്രൗണ്ടിലേക്കാണ്.. അവിടെ ഉദയ സൂര്യൻ താഴുന്നത് വരെ പിള്ളേരുടെ ഫുഡ്ബോൾ കളി നോക്കി നിന്നു. ഫുഡ്ബോൾ കളി പാടത്തും ഗ്രൗണ്ടിലും കാണുമ്പോൾ ഇടയ്ക്ക് മനസ്സൊരു മുഖത്തെ ഓർത്തൊരു പിടച്ചിലുണ്ട്. വേറെ ആരും അല്ല മൈ ഗ്രേറ്റ് ഫാദർ. അദ്ദേഹം നല്ല ഫുഡ്ബോൾ കളിക്കനായിരുന്നു.വിശ്വസ്തനായ ബാക്ക് അൻഡ് ബ്ലോക്കിംഗ് പൊസിഷൻ, ചെറുപ്പത്തിൽ ഉപ്പയെടുത്ത ഒരു ഫ്രി കിക്ക് ഇപ്പോഴും മായാത്തെ കിടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൂട്ടുക്കാർ അദ്ദേഹത്തെ വാഴ്ത്തിപ്പാടുന്നത് ഇപ്പോഴും കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ മകനായി ജനിച്ചത്തിൽ എന്നും അഭിമാനം കൊള്ളുന്നു.
അതൊക്കെ ഓർത്തു സിഗരറ്റ് വലിച്ച്  ആ പുൽമൈതാനിൽ കുറച്ചു നേരം കിടന്നു …
പിള്ളേരു കളി നിർത്തി, വീട്ടിലേക്ക് ചേകേറി, ഒട്ടിയ വയറുമായി രാവിലെ ഇറങ്ങിയ പക്ഷികൾ നിറഞ്ഞ വയറുമായി കൂടുകളിലേക്ക് പാറി പറന്നു.ഉദയസുര്യൻ മറഞ്ഞു.ഇരുട്ട് മറഞ്ഞു. ചിരി തൂകി വെണ്ണിലാവ് വന്നു.
ഡിസംബറായതു കൊണ്ട് തണുപ്പുണ്ടായിരുന്നു. ആ പച്ചപുല്ലിൽ ആകാശം നോക്കി കിടക്കുന്ന എന്നിലേക്ക് തണ്ണുത്ത ഇള്ളം കാറ്റിൽ ഒരു ഗന്ധം ഇരച്ചുകയറി. വീണ്ടും അടുത്ത കാറ്റിലും ആവർത്തിച്ചു. എവിടെന്നാണ് ആ ഗന്ധം…. അവൾ വന്നോ ഇനി ?അന്നു അവളുടെ പേര് ഉറക്കെ ഞാൻ വിളിച്ചു. ആ ഗ്രൗണ്ട് പോലും മൂകമായി പ്രതികരിച്ചു. ആ ഗന്ധം പിടിച്ചു ഗ്രൗണ്ടിന്റെ ഒരു വശത്തിലെ മരത്തിൽ നിന്നാണെന്ന് മനസ്സിലായി. ജനിച്ച കാലം മുതലെ വരുന്ന ഗ്രൗണ്ടാണ്. ഈ മരത്തിന്റെ പേരാണ് ഏഴിലപാലയെന്ന് എനിക്ക് ഒന്ന് മനസ്സിലാക്കാൻ 24 വർഷം വേണ്ടി വന്നുയെന്നാണ് യഥാർത്ഥ്യം. അവളെയും ഓർമ്മകളെയും ശ്വാസനത്തിന്റെ ഭാഗമായ നാളുകളായിരുന്നു പിന്നിട് .. ഉറക്കം നഷ്ടം പെടുമ്പോഴും അല്ലാത്തപ്പോഴും ആ ഗന്ധം ഞാൻ ആസ്വാദിച്ചു. ഒരിക്കൽ ആ ഗന്ധം എന്റെ ചുറ്റിലും വേണമെന്ന കാരണത്താൽ അതിന്റെ ഒരു കൊമ്പ് ഞാൻ വീട്ടിൽ നട്ടിരുന്നു. പക്ഷേ വെളളം ഒഴിച്ചു കൊടുത്തിട്ടും അതു കരിഞ്ഞുപോയി. ചില ഓർമ്മകളെ പോലെ.
എന്നുമുതലാണ്‌ എന്നെ വല്ലാതെ മോഹിപ്പിച്ചു തുടങ്ങിയത്?? കഴിഞ്ഞ പാലപ്പൂക്കാലത്ത് ഞാനും, നിലാവും ഉറങ്ങാതിരുന്ന, പാലപ്പൂ മണം ഉന്മാദിപ്പിച്ച ഒരു രാവില്‍ ഞാനവളോട് പാലപ്പൂവിനെ പറ്റി വാതോരാതെ സംസാരിച്ചു….. അപ്പോളവള്‍ എനിക്ക് വട്ടാണെന്ന് പറഞ്ഞു കളിയാക്കി… ഋതുക്കള്‍ മാറിമറിഞ്ഞു…. പാലപ്പൂക്കള്‍ കൊഴിഞ്ഞു… കാലം അതിന്റെ പ്രയാണം തുടര്‍ന്നു കൊണ്ടേയിരുന്നു…..
വീണ്ടും എവിടെയോ ഒരു പാലപ്പൂമണം കാറ്റില്‍ പരക്കുന്നു…. അതെന്റെ വെറും തോന്നലാണോ… അതോ കാലം തെറ്റി പൂവിട്ടതാണോ?  അറിയില്ല…. എന്തായാലും ഈ സുഗന്ധം  പങ്കുവെയ്ക്കാന്‍ അവളിന്നെവിടെയണെന്നറിയില്ല…  ഋതുഭേതങ്ങളില്‍ എപ്പോഴോ ആ സൗഹൃദ പുഷ്പം കൊഴിഞ്ഞുപോയിരുന്നു….. അന്നെന്റെ  നാസാരന്ധ്രങ്ങളെ തഴുകിയിറങ്ങിയ ആ സുഗന്ധവും വഹിച്ചുകൊണ്ട് പാഞ്ഞിരുന്ന തരംഗങ്ങള്‍ ഇന്നെവിടെയോ തട്ടി “ഔട്ട്‌ ഓഫ് സര്‍വീസ്” എന്ന്  പ്രതിധ്വനിക്കുന്നു….. എങ്കിലും അവളെവിടെയാണെങ്കിലും  ഈ  പാലപ്പൂക്കാലം ആ പഴയ  പ്രണയത്തിന്റെ ഓർമ്മകളുടെ സുഗന്ധം അവളിൽ വീണ്ടും നിറയ്ക്കുമോ?

Share This:

Comments

comments