ഡാലസിൽ മലയാളിയായ വൃദ്ധ മാതാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ.

0
421

പി.പി. ചെറിയാന്‍.

ഡാലസ് : ഡിസംബർ 10ന് രാവിലെ ആറു മണിയോടെ അടഞ്ഞു കിടന്നിരുന്ന വാതിൽ തള്ളി തുറന്ന് അകത്തു പ്രവേശിച്ച്, വീടിനകത്ത് വീൽ ചെയറിലിരുന്നിരുന്ന പ്രായമായ മാതാവ് സൂസിയെ (83) ആക്രമിച്ചു. വാനിന്റെ താക്കോലെടുത്തു വാഹനവുമായി കടന്നു കളഞ്ഞ പ്രതി പോലീസ് പിടിയിലായി. ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിനെ കണ്ടെത്തുന്നതിന് പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിൽ ഡിസംബർ 20 വ്യാഴാഴ്ചയാണ് 22കാരനായ തഡിയസ് ലാമാർ ക്ലെയാണ് പിടിയിലായത്.

മോഷണം നടത്തിയ വീടിനു ചില ബ്ലോക്കുകൾ അകലെ താമസിക്കുന്ന പ്രതി സെപ്റ്റംബറിൽ മറ്റൊരു വാഹന കേസിൽ ജയിലിലായിരുന്നു. ഈയ്യിടെയാണ് 1000 ഡോളർ ജാമ്യത്തിൽ ഇയ്യാൾ പുറത്തിറങ്ങിയത്.0405

Share This:

Comments

comments