എന്റെ ചന്ദ്രിക.(ഹാസ്യരചന) 

എന്റെ ചന്ദ്രിക.(ഹാസ്യരചന) 

0
220
id=":mf" class="ii gt">
സതീഷ്മച്ചാടൻ.(Street Light fb Group)
ചന്ദ്രിക
എന്റെ എല്ലാമായിരുന്നു അവൾ.
ഓർമവെച്ച കാലം മുതലേ കൂടെ കൂട്ടിയതാണവളെ.
പെട്ടെന്ന് അലിയുന്ന സ്വഭാവക്കാരിയാണ് എന്നൊരൊറ്റ
കുഴപ്പം മാത്രമേ അവൾക്കുള്ളൂ.
എങ്കിലും വലിയ ചെലവൊന്നും ഇല്ലാത്തതിനാലും ആരും ചൊറിയാൻ വരാത്തതിനാലും ആ ദുഃസ്വഭാവവും ഞാൻ സഹിച്ചിരുന്നു.
രാവിലെയുള്ള അവളുടെ തഴുകലേൽക്കുമ്പോൾ
മനസ്സും ശരീരവും കുളിർ കോരുമായിരുന്നു.
അവളുടെ സുഗന്ധവും പേറിയായിരുന്നു എന്റെ ഓരോ പ്രഭാതവും വിടർന്നിരുന്നതും
പ്രയാണം ആരംഭിച്ചിരുന്നതും.
അവിചാരിതമായാണ് ഞങ്ങളുടെ
ബന്ധത്തിനല്പം മങ്ങലേറ്റത്‌.
അതിന് കരണക്കാരനായതും
 ഉറ്റ ചങ്ങാതി തന്നെ.
ആദ്യത്തെ പ്രവാസാവധിക്കു
നാട്ടിൽ വന്നതാണവൻ.
സ്നേഹപൂർവം ക്ഷണിച്ചുവരുത്തി
തന്ന സമ്മാനം.
അതാണ് ഞാനും ചന്ദ്രികയും തമ്മിലുള്ള ബന്ധത്തിൽ കല്ലുകടിയായത്.
“ക്ലിയോപാട്ര”
പേരുപോലെ തന്നെ അവൾ
ഒരു റാണിയായിരുന്നു.
അവളിൽ നിന്നും പുറപ്പെടുന്ന ഗന്ധം
എന്നെ ഉന്മത്തനാക്കി.
ഇത്രനാളും കൂടെ കൊണ്ടുനടന്ന
ചന്ദ്രികയെ ഞാൻ വെറുത്തു.
അവളെ ആർക്കും വേണ്ടാത്ത ഒരു കോണിലൊതുക്കി ഞാൻ ക്ലിയോപാട്രയെ പുണർന്നു.
അവൾ നൽകിയ നവ്യാനുഭൂതിയിലും
മത്തുപിടിപ്പിക്കുന്ന സുഗന്ധത്തിലും
മതിമറന്നു അവളെ ശരീരത്തിലൂടെ പായിക്കുമ്പോൾ ദുർവിധി
ക്ളോസറ്റിന്റെ രൂപത്തിൽ വരുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല
ഒരൊറ്റ നിമിഷത്തെ അശ്രദ്ധ
അത് മതിയായിരുന്നു ക്ലിയോപാട്രയുടെ ജീവനെടുക്കാൻ.
ക്ളോസറ്റിലേക്കു ആണ്ടുപോകുന്ന
അവളെ നോക്കി ഒരു ഞെട്ടലോടെ
ഒന്നുറക്കെ കരയാൻ ശബ്ദം പോലും പുറത്തു വരാതെ ഞാൻ നിന്നു.
ഇനിയെന്ത്
ഒന്നും ചെയ്യാനില്ല.
അവളുടെ മരണം സുഗമമാക്കാൻ
ഫ്ലഷ് പ്രവർത്തിപ്പിക്കുകയെ നിർവ്വാഹമുണ്ടായിരുന്നുള്ളൂ
പതിയെ ഞാൻ തിരഞ്ഞു
എന്റെ ചന്ദ്രികയെ.

Share This:

Comments

comments