സ്വയംബലി.(കവിത)
ഒരിക്കലെങ്കിലും എന്നെ ഒന്നറിയാൻ ശ്രേമിച്ചിരുന്നുവെങ്കിൽ….
ഒരിക്കലും ഈ തുരുത്തിൽ ഒറ്റക്കൊരു സ്വപ്ന മാകില്ലായിരുന്നു….
എഴുതിയവരികളിൽ തിരഞ്ഞതൊക്കെയും നിന്നെയായിരുന്നു
പാടിയപാട്ടിലൊക്കെയും ശ്രുതി ചേർത്തത് നിന്നെയായിരുന്നു
പ്രിയമേ
ചിരിപൊഴിച്ച മന്ദഹാസത്തിൽ
ചേർത്തുവച്ചത് നിന്റെ ഓർമ്മകൾ
മാത്രമായിരുന്നു….
അസ്തികൾപുക്കും പ്രണയമെന്നുറക്കെ പറഞ്ഞത്
നിന്റെ സ്നേഹത്തെ തന്നെയായിരുന്നു
നിലാവുറങ്ങും യാമങ്ങളിൽ
ഒറ്റക്കിരുന്നത് , നിന്റെ വരവ് പ്രതീക്ഷിച്ചായിരുന്നു
അറിയാ ചിത്രങ്ങൾക്ക് വർണ്ണങ്ങൾകൂട്ടിയത്
നിന്നോടൊത്തുള്ള ജീവിതത്തിന് വേണ്ടിയായിരുന്നു….
പകർന്ന വീഞ്ഞിന്റെ ലഹരിയേക്കാൾ
ഞാൻ മോഹിച്ചത് നിന്നോടൊത്തുള്ള
മനോഹര നിമിഷങ്ങൾ തന്നെയായിരുന്നു….
താലോലിച്ചു പുണർന്നത് ഇനിയും
അപ്രാപ്യമായ പ്രതീക്ഷയുടെ ഇത്തിരി വെട്ടം തന്നെയാണ്..
ഒരു പുഞ്ചിരിയിലെങ്കിലും നി നൽകുന്ന ജീവനത്തിനു വേണ്ടി
എത്ര ജന്മങ്ങൾ ഞാൻ നോമ്പ് നോൽക്കണം…..
ഒരിക്കലും അറിയിക്കാത്ത
സ്നേഹം ഈ ജന്മം ഇവിടെ അവസാനിക്കും…
ചിലങ്കയണിഞ്ഞു !!!!!
പക്ഷെ………
സ്വപ്നവേദിയിൽ നിന്നും മൂകമായി അരങ്ങൊഴിയും
നൃത്തമാടാനാവാത്തൊരു പൊൻ ശലഭമായി….!!!!