എന്‍റെ തത്ത.(കവിത) 

എന്‍റെ തത്ത.(കവിത) 

0
6367
dir="auto">പ്രഭാ ബാലൻ.(Street Light fb Group)
ഓമനിച്ചു വളർത്തുന്നു നിന്നെ
ഓമന പൂംതത്തേ പച്ച പനംതത്തേ
പച്ചോല തുമ്പിലിരിക്കാൻ കൊതിയോ
പാലും പഴവും തന്നിട്ടും നീയെന്തേമിണ്ടാത്തേ
കൂട്ടുകാരൊക്കെ കാണാഞ്ഞിട്ടോ
ഇണയെപ്പിരിഞ്ഞതിൻ നൊമ്പരമോ
നൊമ്പരചേരി നീ മിണ്ടിടാതെ
കായ്കനികൾ ഭക്ഷിക്കാതിരിക്കയോ
പച്ചയുടുപ്പിട്ട് പച്ചിലക്കാട്ടിൽ നി
യൊളിച്ചിരിക്കവേ കെണിയിലകപ്പെട്ടോ
പച്ചയുടുപ്പിട്ട നീയിന്നു സ്വർണ്ണക്കൂട്ടിൽ
ബന്ധനസ്ഥനായി പോയി തല്ലോ
കാട്ടിലെ മൂത്ത ചാമ്പയ്ക്കതിനിട്ടോ
ചെന്തൊണ്ടിപ്പഴം നീ കൊത്തിയിട്ടോ
ചുണ്ടു മിനുക്കി നീ ചായം തേച്ചോ
പച്ചപ്പട്ടുടുത്തു മിനുക്കിയിരിപ്പതെന്തേ
പച്ച ചിറകുവിരിച്ചുവിതാനത്തിൽ
പാറി പറന്നു രസിക്കേണ്ട നിന്നെ
കൂട്ടിലടച്ചതു കഷ്ടമല്ലേ …നിനക്കായ്
ചോദിക്കാനാരുമേയില്ലയെന്നോ
പാട്ടൊന്നു പാടുവാനാകുമോ തത്തേ
പൂച്ച കുറുമ്പതെ പേടിയാണോ
തത്തമ്മാ പൂച്ച പൂച്ച പറയുന്ന നേരം
പാത്തു പതുങ്ങിയിരിപ്പതെന്തേ?
ഒരു വേള നിന്നെക്കുറിച്ചോർക്കുമ്പോൾ
ഉള്ളിനകത്തൊരു നൊമ്പരമേറുന്നു
സ്വർണ്ണ കൂട്ടിലാണെങ്കിലും കഷ്ടം
ജയിലറ പോലുള്ള ജീവിതമല്ലേ?

Share This:

Comments

comments