തരുമോയെൻ ബാല്യം.(കവിത)

0
5304
dir="auto">രാജേഷ്‌യോഗിശ്വര്‍.(Street Light fb Group)
കാലമേ തരുമോ നീ
തിരികെയെന്‍ ബാല്യത്തെ
പകരം തരാം സമൃദ്ധിയുടെ ഓര്‍മ്മകള്‍
തിരികെ തന്നെങ്കില്‍‍ ആ നല്ല ദിനങ്ങള്‍
വീണ്ടുമെന്‍ മാനസവള്ളികള്‍ പൂത്തിടും
വീണ്ടുമീ മുല്ലവള്ളികള്‍ ചുറ്റിപടരും
തേന്‍മാവില്‍ ചില്ലകളില്‍
നറുമണം ചാര്‍ത്തി എന്‍ ഓര്‍മകളെ
ഞാന്‍ കൊണ്ടുപോകാം
ആ തേന്‍മാവില്‍ചുവട്ടില്‍
ഓര്‍മതന്‍ ബാല്യം തിരികെ തരൂ കാലമേ
ഒരിക്കല്‍മാത്രം..
കണ്ണന്‍ച്ചിരട്ടയില്‍ മണ്ണപ്പം ചുട്ടതും
മിന്നി മറയുന്നു മാനസ സരോവരത്തില്‍
കൂടെ ബാല്യകാല സഖിയും
മഞ്ചാടി പെറുക്കിയെടുത്തു
ചേറുകൊണ്ടാക്കിയ പ്രതിമയ്ക്ക്
കണ്ണുകള്‍ വെക്കാന്‍
പ്ലാവിന്‍റെ ഇലയില്‍ സദ്യവിളംബാന്‍
കാലമേ നീ തിരികെ തരൂ എന്റെ ബാല്യത്തെ
ഒരിക്കല്‍മാത്രം…………..
പിച്ചിയും മാന്തിയും കരയുന്ന
നിന്‍ മിഴികള്‍ തുടക്കാനും തരുമോ
എന്റെ ബാല്യത്തെ………
ഓര്‍മ്മയുടെ ആ നഷ്ടബാല്യം
എങ്ങോ മാഞ്ഞുപോയി…..
എന്നിട്ടും ബാക്കിവന്നത്
ഒരുപിടിഓര്‍മ്മകള്‍മാത്രം

Share This:

Comments

comments