രചനാത്മകമായി പ്രവര്‍ത്തിക്കുന്ന സംഘമാവുക: എം.ഐ. അബ്ദുല്‍ അസീസ്. 

രചനാത്മകമായി പ്രവര്‍ത്തിക്കുന്ന സംഘമാവുക: എം.ഐ. അബ്ദുല്‍ അസീസ്. 

0
1697

മീരാന്‍ അലി.

നിലമ്പൂര്‍: രചനാത്മകമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിലനിലക്കാന്‍ അര്‍ഹതയുള്ളൂവെന്ന് ജമാഅത്തെ ഇസ്്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.   ‘സത്യത്തിന്റെ ജീവിതസാക്ഷ്യമാവുക’ എന്ന വിഷയത്തില്‍ ഡിസംബര്‍-ജനുവരി കാലയളവില്‍ ജമാഅത്തെ ഇസ്്‌ലാമി മലപ്പുറം ജില്ലാസമിതി 30 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സംഗമങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വ്യക്തിജീവിതത്തിലെ ധാര്‍മിക കരുത്ത്, കുടുംബജീവിതത്തിലെ മൂല്യങ്ങള്‍, നീതി, സമത്വം എന്നിവ ക്ഷേമരാഷ്ട്രത്തിലേക്കുള്ള വഴികളാണ്.  അതിന്നായി സത്യത്തിന്റെയും ധര്‍മത്തിന്റെയും മാര്‍ഗത്തില്‍ മുന്നോട്ടുപോകുന്ന മാതൃകാസമൂഹം സൃഷ്ടിക്കപ്പെടണം, അമീര്‍ ഉണര്‍ത്തി.
ജമാഅത്തെ ഇസ്്‌ലാമി ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡണ്ട് ഹബീബ് ജഹാന്‍,  ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ സലീം മമ്പാട്, അലി കാരക്കാപറമ്പ് എന്നിവര്‍ സംസാരിച്ചു.  ഏരിയാ പ്രസിഡണ്ട് കെ.പി. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.

Share This:

Comments

comments