ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കും:കടകംപള്ളി സുരേന്ദ്രന്‍.

ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കും:കടകംപള്ളി സുരേന്ദ്രന്‍.

0
194

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി.ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നു. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു.ശബരിമലയില്‍ ആര്‍ എസ് എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്,കെ പി ശശികല വര്‍ഗീയത വ്യാപരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണ്, കോണ്‍ഗ്രസും ഈ വിഷയത്തില്‍ ബിജെപിയുടെ കെണിയില്‍പ്പെട്ടു എന്നി ആരോപണങ്ങള്‍ മന്ത്രി സഭയില്‍ ഉന്നയിച്ചു.1999ല്‍ മാതൃഭൂമി പത്രത്തില്‍ ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച്‌ ബിജെപി എംഎ‍ല്‍എ ഒ. രാജഗോപാല്‍ എഴുതിയ ലേഖനം മന്ത്രി സഭയില്‍ വായിച്ചു.

Share This:

Comments

comments