കെ.സുരേന്ദ്രന്‍ ഡിസംബര്‍ 20 വരെ റിമാന്‍ഡില്‍.

കെ.സുരേന്ദ്രന്‍ ഡിസംബര്‍ 20 വരെ റിമാന്‍ഡില്‍.

0
219

ജോണ്‍സണ്‍ ചെറിയാന്‍.

പത്തനംതിട്ട:ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് അമ്പത്തിരണ്ട് വയസുള്ള തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 20 വരെ നീട്ടി.പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. അതേസമയം, കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍   നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.സുരേന്ദ്രന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു.എന്തിനാണ് ശബരിമലയില്‍ പോയതെന്ന് സുരേന്ദ്രനെ വിമര്‍ശിച്ചു.

Share This:

Comments

comments