പട്ടേല്‍ പ്രതിമ കാണാന്‍ ദിവസവും 30,000 പേര്‍.

പട്ടേല്‍ പ്രതിമ കാണാന്‍ ദിവസവും 30,000 പേര്‍.

0
282

ജോണ്‍സണ്‍ ചെറിയാന്‍.

അഹമ്മദാബാദ്:ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ തീരത്ത് സ്ഥാപിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ  പ്രതിമ കാണാന്‍ പ്രതിദിനം 30,000 പേരെത്തുന്നതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.ഇതുവരെ പ്രതിമ സന്ദര്‍ശിച്ചത് 2.79 ലക്ഷം പേരാണ്. വരുമാന ഇനത്തില്‍ 6.38 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച്‌ ദിവസങ്ങള്‍ക്കകം തന്നെ പ്രതിമ സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.

Share This:

Comments

comments