ശബരിമല;നിരോധനാജ്ഞ ഡിസംബര്‍ 8 വരെ തുടരും.

ശബരിമല;നിരോധനാജ്ഞ ഡിസംബര്‍ 8 വരെ തുടരും.

0
192

ജോണ്‍സണ്‍ ചെറിയാന്‍.

പത്തനംതിട്ട:ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 8 അര്‍ദ്ധരാത്രിവരെ നീട്ടിയതായി ജില്ലഭരണകൂടം അറിയിച്ചു.നിലയ്ക്കല്‍, പമ്പ,ഇലവുങ്കല്‍ എന്നിവിടങ്ങളിലും നിരോധനാജ്ഞ തുടരും.അതേസമയം ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെയുള്ളപ്രതികാര നടപടി അവസാനിപ്പിക്കുക, അയ്യപ്പഭക്തന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി          സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍  നിരാഹാര സമരം തുടരുന്നത്.

Share This:

Comments

comments