മധ്യ പൗരസ്ത്യ ദേശങ്ങള്‍ ലോക നാഗരികതയുടെ കേന്ദ്രം : ഡോ. സെല്‍വിന്‍ കുമാര്‍. 

മധ്യ പൗരസ്ത്യ ദേശങ്ങള്‍ ലോക നാഗരികതയുടെ കേന്ദ്രം : ഡോ. സെല്‍വിന്‍ കുമാര്‍. 

0
181
>
അഫ്സല്‍ കിലായില്‍.
ചെന്നൈ : മധ്യ പൗരസ്ത്യ ദേശങ്ങള്‍ ലോക നാഗരികതയുടെയും വൈജ്ഞാനിത വിപ്‌ളവത്തിന്റെയും സുപ്രധാന കേന്ദ്രങ്ങളാണെന്നും ശാസ്ത്ര സാങ്കേതിക താത്വിക മേഖലയിലെ നവോത്ഥാന നായകന്മാര്‍ അറബികളായിരുന്നുവെന്നും പ്രമുഖ ചരിത്ര ഗവേഷകനും അമേരിക്കയിലെ കിംഗ്്‌സ് യുണിവേഴ്‌സിറ്റി പ്രസിഡന്റുമായ ഡോ. സെല്‍വിന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
കിംഗ്‌സ് സര്‍വ്വകലാശാല റിസര്‍ച്ച് ജേര്‍ണല്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
ഹോളി ക്രസന്റ് എന്നത് ലോക സാസ്‌കാരിക ഭൂപടത്തില്‍ മധ്യ പൗരസ്ത്യ ദേശത്തെ അടയാളപ്പെടുത്തുന്ന് വൈജ്ഞാനിക മേഖലയുടെ വളര്‍ച്ചാവികാസത്തിന്റെ ഈറ്റില്ലമായാണ്. ലോക്തതിന് തന്നെ വെളിച്ചം നല്‍കിയ നവോത്ഥാനത്തിന് കാരണമായ മധ്യ പൗരസ്ത്യ ദേശങ്ങളുടെ സംഭാവനകളെ കുറച്ച് കാണാനാവില്ല. ഈ വിപ്ലവത്തിന് കരുത്തേകിയ അറബി ഭാഷയും സാഹിത്യവും ലോകത്തെ വിസ്മയിപ്പിക്കുന്നവയാണ്.
ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ഗവേഷണങ്ങളും പഠനങ്ങളുമാണ് മധ്യ പൗരസ്ത്യ രാജ്യങ്ങള്‍ ലോക നാഗരികതക്ക് സമ്മാനിച്ചത്. യൂറോപ്പിന്റെ മുഴുവന്‍ ലോകത്തിന്റെയും പുരോഗതിയിലേക്കുള്ള പാത സജ്ജമാക്കുന്നതില്‍ മധ്യ പൗരസ്ത്യ രാജ്യങ്ങളടെ സംഭാവന നിസ്തുലമാണ്. അദ്ദേഹം പറഞ്ഞു. മധ്യ പൗരസ്ത്യ ലോകത്തെ വെജ്ഞാനിക കലവറയായിരുന്ന പല ഗ്രന്ഥശേഖരങ്ങളും  നഷ്ടപ്പെട്ടത് ലോ നാഗരികതക്കേറ്റ വന്‍ ദുരന്തമായി മാത്രമേ കാണാനാകൂ.
കുവൈത്തിലെ ഫ്യൂഷന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സോണി സെബാസ്റ്റിയന് ആദ്യ പ്രതി നല്‍കി കിംഗ്‌സ് യുണിവേഴ്‌സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ. അമാനുല്ല വടക്കാങ്ങര ജേര്‍ണലിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.
മദ്രാസ് ഹൈക്കോര്‍ട്ട് മുന്‍ ജസ്റ്റിസ്റ്റ് ഡോ. എസ്.കെ കൃഷ്ണന്‍, ഗ്ലോബല്‍ സൂഫി മൂവ്മെന്റ് ചെയര്‍മാന്‍ ഡോ. ശൈഖ് യൂസുഫ് സുല്‍ത്താന്‍, ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി കോര്‍ഡിനേറ്റര്‍ ഡോ. പെരുമാള്‍ജി, മദ്രാസ് സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സൗന്ദര്‍ രാജന്‍, നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Share This:

Comments

comments