കേരള ബിജെപിയില്‍ ഭിന്നത; അധ്യക്ഷനെ മാറ്റാന്‍ നീക്കം.

കേരള ബിജെപിയില്‍ ഭിന്നത; അധ്യക്ഷനെ മാറ്റാന്‍ നീക്കം.

0
226

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:ബിജെപി നേതാവ് കെ സുരേന്ദ്രന്‍റെ അറസ്റ്റോട് കൂടി ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തുവരുന്നു.കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പ്രതിരോധിക്കാനോ സുരേന്ദ്രനായി വേണ്ട വിധം പ്രതിഷേധിക്കാനോ കഴിയാതിരുന്ന ബിജെപി  സംസ്ഥാനധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി.ശബരിമല സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റുക കൂടി ചെയ്തതോടെ പിള്ളയ്ക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം പരസ്യമായി രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. പിള്ളയെ സംസ്ഥാന പ്രസിഡന്‍റ് പദവിയില്‍ നിന്ന് മാറ്റാനുള്ള   ശ്രമങ്ങള്‍ തുടങ്ങിയതായി വിവരങ്ങള്‍ പുറത്ത്   വരുന്നുണ്ട്.

Share This:

Comments

comments