ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം;25000 രൂപ പിഴ.

0
282

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:ശബരിമലയിലെ പോലീസ് അതിക്രമത്തിനെതിരെ ബിജെപി സംസ്ഥാന  ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി  ഹൈക്കോടതി.വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് ശോഭാ സുരേന്ദ്രനെ വിമര്‍ശിച്ചുകൊണ്ട് ഹര്‍ജി തള്ളിക്കളഞ്ഞു. കൂടാതെ 25,000 രൂപ പിഴയും നല്‍കണം.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.വിധിക്ക് ശേഷം ശോഭാ സുരേന്ദ്രന്‍റെ അഭിഭാഷകന്‍ ഹൈക്കോടതിയോട് മാപ്പ് അപേക്ഷിച്ചു. എന്നാല്‍ മാപ്പപേക്ഷ സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല.എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴ അടയ്ക്കില്ലെന്നും  ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ടെന്നും സുപ്രീം കോടതിയെ സമീപിക്കും എന്നും  ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

Share This:

Comments

comments