ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 26 വരെ നീട്ടി.

ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 26 വരെ നീട്ടി.

0
537

ജോണ്‍സണ്‍ ചെറിയാന്‍.

പത്തനംതിട്ട:ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 26 വരെ നീട്ടാന്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ ഉത്തരവിട്ടു. ഇലവുങ്കല്‍, നിലയ്ക്കല്‍,പമ്ബ, സന്നിധാനം, എന്നിവിടങ്ങളിലാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സന്നിധാനത്തെയും പരിസരപ്രദേശങ്ങളിലെയും സാഹചര്യത്തില്‍ ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് പത്തനംതിട്ട ജില്ലാപോലീസ് മേധാവി ജില്ലാകളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന് കോന്നിയിലെയും റാന്നിയിലെയും തഹസില്‍ദാര്‍മാര്‍ കളക്ടറെ അറിയിച്ചു.നിലയ്ക്കലിലും പമ്പയിലുമുള്ള  നിയന്ത്രണവും നിരീക്ഷണവും തുടരാനാണ്  പോലീസ് തീരുമാനം. അതേസമയം ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറെ നേരിട്ട് കണ്ട് വിശദീകരണം നല്‍കി.

Share This:

Comments

comments