ഇന്ത്യന്‍വിപണിയെ തകര്‍ത്തത് നോട്ടുനിരോധനവും ജിഎസ്ടിയും:രഘുറാം രാജന്‍.

ഇന്ത്യന്‍വിപണിയെ തകര്‍ത്തത് നോട്ടുനിരോധനവും ജിഎസ്ടിയും:രഘുറാം രാജന്‍.

0
592

ജോണ്‍സണ്‍ ചെറിയാന്‍.

നോട്ടുനിരോധനത്തെയും ജിഎസ്‌ടിയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ആര്‍.ബി.ഐ.  ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യന്‍ വിപണിയെ തകര്‍ത്തത്നോട്ടുനിരോധനവും ജിഎസ്ടിയും ആണെന്നാണ്  രഘുറാം രാജന്‍റെ വാദം.2012-2016 വര്‍ഷങ്ങളില്‍ ഇന്ത്യ ഏറ്റവും മികച്ച വളര്‍ച്ചയാണ് നേടിയത്. ഇത് തുടരേണ്ടതായിരുന്നു. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന രണ്ട് കാര്യങ്ങള്‍ ഇന്ത്യയെ അടിമുടി തകര്‍ത്ത് കളഞ്ഞെന്നും രാജന്‍ പറഞ്ഞു.ആഗോള വിപണിയിലെ വളര്‍ച്ചയ്ക്ക് ഇന്ത്യ നിര്‍ണായക ഘടകമാണ്. എന്നാല്‍ ഇന്ത്യയിലെ സര്‍ക്കാരുകള്‍ മനസ്സിലാക്കിയിട്ടില്ല. എല്ലാ കാര്യങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുവാദം എന്ന നയം വളര്‍ച്ചയ്ക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Share This:

Comments

comments