ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ സെമിനാർ നടന്നു.

ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ സെമിനാർ നടന്നു.

0
691

ബിനോയി സ്റ്റീഫൻ കിഴക്കനടി.

ഷിക്കാഗൊ: നവംബർ 18 ഞായറാഴ്ച, 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ.എബ്രാഹം മുത്തോലത്തിന്റ്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനക്കുശേഷം,  വൈകാരിക ബുദ്ധിയും, വൈകാരിക പക്വതയും എന്ന വിഷയത്തെ ആസ്പദമാക്കി വിമെൻ മിനിസ്ട്രിയുടെ നേത്യുത്വത്തിൽ ഡോ. അജിമോൾ പുത്തെൻപുരയിൽ സെമിനാർ നടത്തി. വികാരങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യുവാനും, മറ്റുള്ളവർക്ക് നല്ല രീതിയിൽ പ്രയോജനപ്പെടുത്തുവാനും എങ്ങനെ സാധിക്കും, അതുപോലെ അക്രമാസക്തിയും ആത്മഹത്യാ പ്രവണതയും എങ്ങനെ തടയാം, എന്നിവയെ ആസ്പദമാക്കിയായിരുന്നു സെമിനാർ. കമ്മ്യൂണിറ്റിക്ക് വളരെ ഏറെ ഉപകാരപ്രദമായ ഈ സെമിനാർ നടത്തിയ ഡോ. അജിമോൾ ലുക്കോസ് പുത്തെൻപുര സ്വീഡിഷ് കോമേൻസ് ഹോസ്പിറ്റൽ നഴ്സിങ് ഡയറക്ടറാണ്.

Share This:

Comments

comments