ചാക്കോ ജയിക്കബ് ഡാളസിൽ  നിര്യാതനായി.

ചാക്കോ ജയിക്കബ് ഡാളസിൽ  നിര്യാതനായി.

0
976

 ഷാജി രാമപുരം.                                                                                     


ഡാളസ്: മുൻ  ഇന്ത്യൻ മിലിട്ടറി ഉദ്യോഗസ്ഥനും   ഡാളസിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവും ആയിരുന്ന നിരണം കുറിച്ചേത്ത് എരമല്ലാടിൽ  ചാക്കോ ജയിക്കബ് (80) നിര്യാതനായി.

മാവേലിക്കര  കൊറ്റാർക്കാവ്  തറമേൽ തെക്കേതിൽ ചിന്നമ്മയാണ് ഭാര്യ. ജിക്കു ജേക്കബ്, ആനി ജേക്കബ്, മേരീ വർഗീസ് എന്നിവർ മക്കളും, ലെസ്‌ലി, മിനു വർഗീസ് എന്നിവർ മരുമക്കളും ആണ്.

കേരള അസോസിയേഷൻ മുൻ പ്രസിഡന്റ്, ലയൺസ് ക്ലബ് മെംബർ, മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന പരേതൻ ഡാളസ് കൗണ്ടി ഹോസ്പിറ്റൽ ആയ പാർക്ക് ലാൻഡിൽ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

നവംബർ 23 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ (11550 Luna Rd, dallas,Tx – 75234 ) വെച്ച് പൊതുദർശനവും, 24 ശനിയാഴ്ച രാവിലെ 10 മണിക്ക് മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയിൽ വെച്ച് സംസ്കാര ശ്രുശ്രുഷയും തുടർന്ന് കരോൾട്ടൻ മെട്രോക്രെസ്‌റ്റ് ഫ്യൂണറൽ ഹോമിൽ (1810 N Perry Rd, Carrollton, Tx 75006) സംസ്കാരം നടത്തുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് : മിനു വർഗീസ് 469 867 6129

Share This:

Comments

comments