കടത്തുകാരൻ.(കഥ)

0
242
dir="auto">
 ഉമ.(Street Light fb Group)
       വികൃതരൂപിയായിരുന്ന തിനാലാകണം ആ കടത്തുകാരനിൽ നിന്നും എല്ലാവരും അകലം പാലിച്ചത്. അതിലയാൾക്ക് ഒരു പരിഭവവും ഇല്ലായിരുന്നു. എന്നിട്ടും തന്നോടു മാത്രം എന്തോ ഒരു പ്രത്യേക വാത്സല്യം, അതാ ഭാവപ്രകടനങ്ങളിൽ വ്യക്തമായിരുന്നു പകരം നൽകുന്ന നിറചിരിയിൽ അയാൾ സംതൃപ്തനുമായിരുന്നു.
        ഞാൻ രാജ് കുമാർ. പേരിനെ അന്വർത്ഥമാക്കും വിധം കൂടെച്ചേർക്കാൻ ഡിഗ്രികളും, അംഗീകാരങ്ങളും, പ്രശസ്തി പത്രങ്ങളും ഒക്കെയായി ഒരു രാജകുമാരൻ. എന്തിനും പ്രോത്സാഹനമായി എപ്പോഴും കൺകണ്ട ദൈവങ്ങളായ മാതാപിതാക്കളും.
        ഒരു നാൾ വള്ളക്കടവിൽ മറ്റാരുമില്ലാത്ത സന്ദർഭത്തിൽ വളരെ നേരം സംസാരിച്ചു നിൽക്കുകയും തിരികെ വരുമ്പോൾ നിറയുന്ന കണ്ണുകൾ സാരിത്തലപ്പിനാൽ തുടയ്ക്കുന്നതും കണ്ടപ്പോൾ ചോദിച്ചതാണ്. അന്നാ കണ്ണിൽ പോയ കരട് ഒരു കള്ളമായിരുന്നെന്നോ?
        അച്ഛന്റെ മരണശേഷം താൻ കൂടി വീട്ടിലില്ലാത്ത സന്ദർഭങ്ങളിൽ മേൽനോട്ടം അയാളെ ഏല്പിച്ചത് അയാളുടെ സത്യസന്ധത ഒന്നു കൊണ്ടു മാത്രമായിരുന്നു. അമ്മയ്ക്കും അതിൽ വിയോജിപ്പുണ്ടായിരുന്നില്ല’ പ്രതീക്ഷിക്കാതിരുന്ന ഒരു ഉയിർത്തെണീപ്പിനെ അംഗീകരിച്ചതാവാം.
       തന്നിൽ നിന്നും ആ വലിയ സത്യം മറച്ചു വച്ചതിന്റെ കുറ്റബോധമാണോ, അതോ പ്രായശ്ചിത്തമാണോ ഇങ്ങനെ ഒരു ഏറ്റുപറച്ചിലുമായി അമ്മ സ്വയം മരണം വരിച്ചത്?
       തനിക്കായിരുന്നില്ല എഴുതിയതെങ്കിലും, അവസാന വരികളിലൂടെ ഒന്ന് കൂടി കണ്ണോടിച്ചു. ഒരിക്കലും പറയാനനുവദിക്കില്ല എന്ന് എനിക്കറിയാം. ഇനിയും താങ്ങാനെനിക്കു ശക്തിയില്ല. എത്ര നാൾ? വയ്യ… ഇനി വയ്യ.. അറിഞ്ഞു കൊണ്ടല്ലെങ്കിലും  ഒരു തെറ്റുകാരി യാ യി….
       താൻ തള്ളിപ്പറയുമെന്ന് അമ്മ ഭയന്നിരുന്നോ? ഉള്ളിലുയർന്ന തേങ്ങൽ അറിയാതെ പുറത്തുചാടിയപ്പോൾ സാന്ത്വനവുമായി മുന്നിൽ……. കെട്ടിപ്പിടിച്ച് അച്ഛാ എന്നു വിളിച്ച് പൊട്ടിക്കരയാൻ മനം വെമ്പി. വേണ്ട ഒന്നും അറിയരുതെന്നല്ലേ ആഗ്രഹിച്ചത് ‘അങ്ങനെത്തന്നെയാവട്ടെ . എന്നിട്ടും ഏതോ ഒരുൾ പ്രേരണയിൽ ആ പാദങ്ങളിൽ വീണു. തളർന്ന കരങ്ങളാൽ കോരിയെടുത്ത് മാറോടു ചേർത്തു് അക്കാലമത്രയും മനസ്സിൽ കാത്തു വച്ച സ്നേഹത്തോടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് ‘ ന്റെ പൊന്നുമോനേ ‘ എന്നു വിളിച്ചപ്പോൾ…… തിരിച്ചുവിളിക്കാനാഗ്രഹിച്ച ആ പദം  ഉയർന്ന ഗദ്ഗദങ്ങൾക്കിടയിൽ  അമർന്നെ രിഞ്ഞു.
              .

Share This:

Comments

comments