ശകുന്തള. (കവിത)

ശകുന്തള. (കവിത)

0
626
dir="auto">
രമ്യ ജീവൻ.(Street Light fb Group)
കനവിൽ കണ്ടൊരാ.. ദുഷ്യന്തനെത്തേടി-
യലയുവാൻ ശകുന്തളയാകുമാ മാത്രയിൽ..
അഭിജ്ഞാനമായണിയുവതേതൊരംഗുലീയം
മനതാരതിൽ തുളുമ്പുവതേതു രാഗം…
കടക്കൺകളിൽക്കാണുവതേതു വർണ്ണം..
ചെഞ്ചുണ്ടതിൽ ചൊരിയുവതേതു ചഷകം…
കവിൾത്തടങ്ങളിൽ വിടരുന്നതേതു കുസുമം
തളിർ മേനിയെത്തഴുകുന്നതേതു വാതം
അറിയുമോ മന്നനീ ഭാവഭേദം നിന്നെ
അണിയുമോ മകുടമായ്ത്തൻ ശിരസ്സിൽ..
പുണരുമോ പ്രണയവല്ലരികൾ മന്ദ-
മൊഴുകുമോ നിന്നിലാ രാഗരന്തു…
 

Share This:

Comments

comments