വിസ്‌മൃതിയിലേയ്ക്കൊരു യാത്ര.(കവിത) 

വിസ്‌മൃതിയിലേയ്ക്കൊരു യാത്ര.(കവിത) 

0
436
dir="auto">
   ലക്ഷ്മി ചങ്ങണാറ.(Street Light fb Group)
സ്‌മൃതികൾതൊട്ടുണർത്തുന്ന മണ്ണിലേയ്ക്കൊന്നിറങ്ങണം..
നനുനനുത്ത ചാറ്റൽമഴയിൽ നനഞ്ഞ പൂഴിമണ്ണിൻ ഗന്ധം നുകരണം..
എന്നിൽ നിന്നും കൊഴിഞ്ഞു പോയൊരാ ഓർമ്മകളെ തിരിച്ചുവിളിച്ച്..
വർണ്ണക്കിനാക്കൾ കൊണ്ടുനെയ്ത മന്ത്രകോടിയണിഞ്ഞ്..
രാത്രിയുടെ സഖികളിൽ
എനിയ്ക്ക് പ്രിയമുള്ള
പാരിജാതമലർ ചൂടി..
ചാരനിറമുള്ള ആകാശത്തെ
മങ്ങിയ നിലാവെട്ടത്തിലുലാവുന്ന
ഓളപ്പരപ്പുകളോടെന്റെ വ്രണിതഹൃദയത്തിന്റെ കഥ പറയാൻ
ആ മണൽത്തീരത്തു ഞാനൊരു
പർണ്ണകുടീരം പണിയും.
അതിലെന്റെ  ഇനിയും
നഷ്ടപ്പെടാത്തസ്വപ്നങ്ങളുടെ അവശേഷിപ്പുകളെ കൂട്ടുപിടിച്ച്
നിന്റെ പദനിസ്വനത്തിനായ് കാതോർത്തിരിക്കും.. ഇനിയുമവശേഷിക്കാത്തൊരു പുനർജ്ജനിയ്ക്കായ്..

Share This:

Comments

comments