ചതിയറിയാത്ത ജന്മങ്ങൾ…(കവിത) 

ചതിയറിയാത്ത ജന്മങ്ങൾ...(കവിത) 

0
532
dir="auto">
 മുഹാജിർ ഗുരുവായൂർ.Street Light fb Group)
വിഘടിച്ചു നില്ക്കും മതപണ്ഡിതന്മാരെ
വിശ്വാസം ഏക ദൈവത്തിലാണെങ്കിൽ.
വിഭജിച്ചു കൊമ്പുകോർത്തുള്ള ഈ സിദ്ധാന്തം
വിജയത്തിലേക്കോ വിനാശത്തിനോ.?
തമ്മിൽ തകർപ്പൻ പ്രസംഗങ്ങളായെത്തും
ഉള്ളിൽ തീവ്രതയേറുമുപദേശവും.
അണികൾക്കു രക്തം തിളക്കുവാനാവേശം
ചൊരിയും കൊടുങ്കാറ്റായ് വീശിടുമ്പോൾ.
അല്ലലില്ലാ കുടുംബങ്ങൾ അനാഥമായ്
അറുതിയില്ലാതഴലായ് ഉഴലുന്ന കാഴ്ചകൾ.
നേട്ടങ്ങൾ കൊയ്യുമാ നേതാക്കളവരുടെ
ചെയ്തികൾ കണ്ടൊന്നു വിലയിരുത്തൂ.
ഓർക്കുക,പതിയിരിക്കും ചതിയറിയാതെ
കോമരം തുള്ളി പുറപ്പെടുമ്പോൾ.
പ്രതിഫലേച്ഛയില്ലാതെ സ്നേഹിക്കും
പറക്ക മുറ്റാത്ത തൻ പൈതങ്ങളെ…

Share This:

Comments

comments